• HOME
 • »
 • NEWS
 • »
 • buzz
 • »
 • Going Viral | കൈയിൽ പിഎച്ച്ഡിയുമായി ഒരു പഴവിൽപ്പനക്കാരി; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം ഇംഗ്ലീഷിൽ

Going Viral | കൈയിൽ പിഎച്ച്ഡിയുമായി ഒരു പഴവിൽപ്പനക്കാരി; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം ഇംഗ്ലീഷിൽ

ഇംഗ്ലീഷിലുള്ള അവരുടെ സംസാരം കേട്ട് യോഗ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ 2011 ൽ ദേവി അഹില്യ വിശ്വ വിദ്യാലയയിൽ നിന്ന് മറ്റീരിയൽ സയൻസിൽ പി എച്ച് ഡി നേടിയതായി റയീസ പറഞ്ഞു. ഭൗതികശാസ്ത്രത്തിൽ ആയിരുന്നു ബിരുദാനന്തരബിരുദം എന്നും വ്യക്തമാക്കി.

റയീസ അൻസാരി

റയീസ അൻസാരി

 • Last Updated :
 • Share this:
  കോവിഡ് 19നെ തുടർന്ന് തുടർച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ലോക്ക് ഡൗണുകളിൽ അസ്വസ്ഥയായതിനെ തുടർന്ന് ഇൻഡോറിലെ ഈ പഴവിൽപ്പനക്കാരി പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചത്. ഇംഗ്ലീഷിൽ ഒരു തടസവുമില്ലാതെ ആയിരുന്നു ഇവരുടെ സംസാരം. ഇത് കേട്ട പ്രദേശവാസികൾ പതിയെ അന്തംവിട്ടു. പിന്നെയാണ് അറിഞ്ഞത്, തങ്ങളുടെ ഒപ്പമിരുന്ന് പഴവിൽപ്പന നടത്തുന്നയാൾ ദേവി അഹില്യ സർവകലാശാലയിലെ ഗവേഷകയാണെന്ന്.

  നഗരത്തിലെ മാൽവാ മിൽ മേഖലയിൽ പഴക്കട നടത്തിവരികയാണ് യുവതി. കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭരണകൂടം നടപടികൾ കർശനമാക്കിയ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതിഷേധവുമായി യുവതി രംഗത്തെത്തിയത്.

  You may also like:രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു [NEWS]ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം [NEWS] ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]

  തുടർച്ചയായി ഇൻഡോറിൽ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾ പ്രദേശത്തെ പഴം, പച്ചക്കറി വിൽപ്പനക്കാരെ പ്രതിസന്ധിയിൽ ആക്കിയതായി താൻ മനസിലാക്കിയെന്ന് റയീസ അൻസാരി എന്ന് പരിചയപ്പെടുത്തിയ യുവതി പറഞ്ഞു.

  ചില സമയത്ത് മാർക്കറ്റിന്റെ ഒരു പ്രവേശനകവാടം അടയ്ക്കും. ഒരു കവാടം ഭരണാധികാരികളും അടയ്ക്കും. വാങ്ങാൻ ആളുകളെത്തുന്നതിന് ഇത് ബുദ്ധിമുട്ടാണ്. ഞങ്ങൾ എങ്ങനെയാണ് കുടുംബത്തെ പോറ്റുന്നത്" - അൻസാരി ചോദിക്കുന്നു. തനിക്ക് തന്റെ പിതാവിൽ നിന്ന് കൈമാറി ലഭിച്ചതാണ് കടയെന്നും ഇവർ വ്യക്തമാക്കുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടിയിൽ ജില്ല കളക്ടർ, മുൻസിപ്പൽ കോർപ്പറേഷൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോട് പ്രതിഷേധം അറിയിക്കുന്നെന്നും അവർ അറിയിച്ചു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ പാവപ്പെട്ട കച്ചവടക്കാരുടെ വരുമാനം ഇല്ലാതാക്കിയെന്നും അവർ ആരോപിച്ചു.

  ഇംഗ്ലീഷിലുള്ള അവരുടെ സംസാരം കേട്ട് യോഗ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ 2011 ൽ ദേവി അഹില്യ വിശ്വ വിദ്യാലയയിൽ നിന്ന് മറ്റീരിയൽ സയൻസിൽ പി എച്ച് ഡി നേടിയതായി റയീസ പറഞ്ഞു. ഭൗതികശാസ്ത്രത്തിൽ ആയിരുന്നു ബിരുദാനന്തരബിരുദം എന്നും വ്യക്തമാക്കി.


  എന്തുകൊണ്ടാണ് ഇതിലും നല്ലൊരു ജോലി തിരഞ്ഞെടുക്കാത്തതെന്ന് ചോദിച്ചപ്പോൾ തന്റെ പേര് റയീസ അൻസാരി എന്നായതിനാൽ ഒരു കോളേജോ ഗവേഷണ സ്ഥാപനമോ തനിക്ക് ജോലി നൽകാൻ തയ്യാറാകില്ലെന്ന് അവർ വ്യക്തമാക്കി. അഹില്യ വിശ്വ വിദ്യാലയയിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ ഡോ. രാജ്കുമാർ ചൗഹാൻ റയീസ് അൻസാരി മികച്ച വിദ്യാർത്ഥിനി ആയിരുന്നെന്ന് ന്യൂസ് 18നോട് പറഞ്ഞു. റയീസ മികച്ച വിദ്യാർത്ഥിനി ആയിരുന്നെന്ന് ഭൗതികശാസ്ത്രം വിഭാഗം തലവൻ ഡോ അശുതോഷ് മിശ്രയും പറഞ്ഞു. അതേസമയം, മുസ്ലിം ആയതിനാലാണ് തനിക്ക് ജോലി ലഭിക്കാത്തതെന്ന് റയീസയുടെ വാദം അശുതോഷ് തള്ളിക്കളഞ്ഞു.
  Published by:Joys Joy
  First published: