പത്ത് വർഷങ്ങൾക്ക് ശേഷമാണ് നിവിനും ഷറഫുവും ഒന്നിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിച്ചാണ് അഭിമുഖം ആരംഭിക്കുന്നത്. പിന്നീട് സിനിമ, രാഷ്ട്രീയം, സൗഹൃദം എന്നിവയെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങളിലേക്ക് അഭിമുഖം പോകുന്നു. 'പ്രേമം' സിനിമയിലെ ജോർജ്, ഗിരിരാജൻ കോഴി തുടങ്ങിയ കഥാപാത്രങ്ങൾ പ്രേക്ഷകർ മറക്കാനിടയില്ല.
advertisement
സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ സക്സസ് എന്ന് നിവിൻ പോളി പറയുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്തായിരിക്കും ചെയ്യാൻ ആഗ്രഹിക്കുക എന്നായിരുന്നു ധ്യാന്റെ പ്രധാന ചോദ്യം. ഹാപ്പിനസ് ഇന്റെക്സ് കൊണ്ടുവരണമെന്നും എല്ലാവരുടേയും സന്തോഷമാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഷറഫു. ഞായറാഴ്ച്ച സിനിമ ഷൂട്ട് വേണ്ടെന്ന് നിവിൻ പോളി പറയുമ്പോൾ ഹോട്ടലുകളിൽ വൃത്തി നിർബന്ധമാക്കണം എന്നതാണ് അജുവിന്റെ ആഗ്രഹം.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തിയെറ്ററുകളിലെത്തും.
Summary: Nivin Pauly, Dhyan Sreenivasan, Aju Varghese and Sharafudheen are close friends in Malayalam cinema. The films in which these four, who bring laughter to the theatres, come together will be a great treat for the audience. The four of them are coming together for the promotion of the film Prathichaya, written and directed by B. Unnikrishnan
