TRENDING:

'എന്തെങ്കിലും ഒന്നു പറയൂ, നിങ്ങളും ജാമിയയിൽ നിന്നല്ലേ'; ഷാരുഖ് ഖാനോട് റോഷൻ അബ്ബാസ്

Last Updated:

ഷാരുഖ് ഖാനും റോഷൻ അബ്ബാസും ജാമിയ മിലിയ സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ്. ഇരുവരും സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ ആയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ ഉണ്ടായ നടപടിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാൻ മൗനം പാലിക്കുന്നതിന് എതിരെ റേഡിയോ ജോക്കിയും നടനുമായ റോഷൻ അബ്ബാസ്. ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൗനമായിരിക്കുന്നതെന്ന് റോഷൻ അബ്ബാസ് ട്വിറ്ററിൽ ചോദിച്ചു.
advertisement

'നിങ്ങളും ജാമിയയിൽ നിന്നല്ലേ ഷാരുഖ് ഖാൻ, എന്തെങ്കിലും ഒന്ന് പറയൂ. ആരാണ് നിങ്ങളെ നിശ്ശബ്ദനാക്കിയിരിക്കുന്നത് ? '#IStandWithJamiaMilliaStudents എന്ന ഹാഷ് ടാഗിനൊപ്പമാണ് റോഷൻ അബ്ബാസിന്‍റെ ചോദ്യം. ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ബോളിവുഡിലെ മിക്ക താരങ്ങളും പ്രതികരണവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു.

രാജ് കുമാർ റാവു, താപ്സി പന്നു, അലംകൃത ശ്രിവാസ്തവ, റിച്ച ഛന്ദ, അനുഭവ് സിൻഹ, അനുരാഗ് കശ്യപ്, പരിനീതി ചോപ്ര എന്നിവർ പൗരത്വ ഭേദഗതി നിയമത്തിൽ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു.

advertisement

എന്നാൽ, ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ ഇതുവരെ ഇക്കാര്യത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ജാമിയ വിഷയവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിൽ അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു. എന്നാൽ, അറിയാതെ കൈ തട്ടി ലൈക്ക് ആയി പോയതാണെന്ന് ആയിരുന്നു അതിന് അദ്ദേഹത്തിന്‍റെ വിശദീകരണം.

'വിദ്യാർഥികളിൽ നിന്ന് പഠിക്കൂ'; ഭരണഘടന പോസ്റ്റ് ചെയ്ത് നടി ആലിയ ഭട്ട്

ഷാരുഖ് ഖാനും റോഷൻ അബ്ബാസും ജാമിയ മിലിയ സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ്. ഇരുവരും സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ ആയിരുന്നു. ഡൽഹി, അസം, ഹൈദരാബാദ്, അലിഗഡ്, കൊൽക്കത്ത എന്നിവിടങ്ങളിൽ പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധം തുടരുകയാണ്.

advertisement

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ദിസ്റ്റ്, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമഭേദഗതി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്തെങ്കിലും ഒന്നു പറയൂ, നിങ്ങളും ജാമിയയിൽ നിന്നല്ലേ'; ഷാരുഖ് ഖാനോട് റോഷൻ അബ്ബാസ്
Open in App
Home
Video
Impact Shorts
Web Stories