TRENDING:

'മിന്നൽ മുരളി' സെറ്റ് നിർമിച്ചത് ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിച്ച്; പണവും നൽകി: നിർമ്മാതാവ് സോഫിയ പോൾ

Last Updated:

ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലടിയിൽ ടോവിനോ തോമസ് ചിത്രം മിന്നൽ മുരളിയ്ക്കായി സെറ്റ് ചെയ്ത പള്ളി തകർത്ത സംഭവത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ. ഷൂട്ടിങ് സെറ്റ് നിർമാണത്തിനായി ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയിരുന്നുവെന്ന് സോഫിയ പോൾ പറയുന്നു.
advertisement

ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയെന്നും സമിതി ആവശ്യപ്പെട്ട പണം ഫീസായി നൽകുകയും ചെയ്തു. കാലടി പഞ്ചായത്തിൽ നിന്നും ജലസേചന വകുപ്പിൽ നിന്നും അനുമതി വാങ്ങി. ഇതിന്റയെല്ലാം രേഖ തന്റെ പക്കലുണ്ടെന്നും സോഫിയ പോൾ പറഞ്ഞു.

TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]ഇതെന്ത് തോന്ന്യാസം? മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തതിൽ വ്യാപക പ്രതിഷേധം [NEWS]മിന്നൽമുരളിയുടെ സ്വപ്നതുല്യമായ സെറ്റ്; എല്ലാം തകർന്നടിയാൻ നിമിഷങ്ങൾ മാത്രം [NEWS]

advertisement

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയ്ക്കായി കാലടിയിൽ 80 ലക്ഷം മുടക്കി പണിത പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റാണ് അക്രമികൾ നശിപ്പിച്ചത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.

സെറ്റ് തകർത്തത്തിന്റെയും തകർത്തവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മിന്നൽ മുരളി. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'മിന്നൽ മുരളി' സെറ്റ് നിർമിച്ചത് ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിച്ച്; പണവും നൽകി: നിർമ്മാതാവ് സോഫിയ പോൾ
Open in App
Home
Video
Impact Shorts
Web Stories