TRENDING:

ഇലവീഴാപ്പൂഞ്ചിറ; മൂവായിരം അടി ഉയരത്തിൽ നിന്നൊരു പൊലീസ് കഥ

Last Updated:

സൗബിൻ ഷാഹിർ (soubin shahir) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഡോൾബി വിഷൻ 4k എച്ച്ഡിആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമയുമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോസഫിലും നായാട്ടിലും തിരക്കഥ കൊണ്ട് അത്ഭുതം തീർത്ത ഷാഹി കബീർ (Shahi Kabir) ആദ്യമായി സംവിധായകനാകുന്നു. 'ഇലവീഴാപൂഞ്ചിറ' എന്ന സിനിമയുമായാണ് ഷാഹി കബീർ എത്തുന്നത്. സൗബിൻ ഷാഹിർ (soubin shahir) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഡോൾബി വിഷൻ 4k എച്ച്ഡിആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമയുമാണ്. സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.
advertisement

പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'കപ്പേള' ക്ക് ശേഷം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.

advertisement

സൗബിൻ ഷാഹിറിനെ കൂടാതെ സുധീ കോപ്പയും ജൂഡ്‌ ആന്റണി ജോസഫും 'ഇലവീഴാപൂഞ്ചിറ'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനായി നിരവധി വർഷത്തെ സേവനമുള്ള ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ. ജനപ്രീതിയും ദേശിയ- അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസയും നേടിയ വ്യത്യസ്തമായ പൊലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നതും അത്യന്തം വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി ഒരുക്കികൊണ്ടാണ്.

advertisement

Also Read- Prakashan Parakkatte| 'അളിയൻ മാത്‌സിലിത്ര ഷാർപ്പ് ആയിരുന്നല്ലേ..? 'പ്രകാശൻ പറക്കട്ടെ' രസകരമായ ട്രെയിലർ പുറത്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം: മനീഷ്‌ മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന നിധീഷ്‌, തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ:മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇലവീഴാപ്പൂഞ്ചിറ; മൂവായിരം അടി ഉയരത്തിൽ നിന്നൊരു പൊലീസ് കഥ
Open in App
Home
Video
Impact Shorts
Web Stories