Prakashan Parakkatte| 'അളിയൻ മാത്‌സിലിത്ര ഷാർപ്പ് ആയിരുന്നല്ലേ..? 'പ്രകാശൻ പറക്കട്ടെ' രസകരമായ ട്രെയിലർ പുറത്ത്

Last Updated:

ജൂൺ 17 ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും

തിരുവനന്തപുരം: ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് (Shahad) സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' (Prakashan Parakkatte) ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ (Trailer) പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂൺ 17 ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.
പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെടെയ്ൻമെന്റ് ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമിക്കുന്നത്.
advertisement
മനു മഞ്ജിത്തിന്റെയും ബി കെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു. ചായാഗ്രഹണം - ഗുരുപ്രസാദ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, സൗണ്ട് - ഷെഫിൻ മായൻ , കല - ഷാജി മുകുന്ദ്, ചമയം - വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി എസ്, സ്റ്റിൽസ് - ഷിജിൻ രാജ് പി, പരസ്യകല - മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ - ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ, പി ആർ ഒ - മഞ്ജു ഗോപിനാഥ്.
advertisement
നിവിൻ പോളി, ആസിഫ് അലി ചിത്രം 'മഹാവീര്യർ' ജൂലൈ റിലീസ്; തിയതി പ്രഖ്യാപിച്ചു
പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' ജൂലൈ 21ന് തിയെറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ദൃശ്യവൽക്കരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ഈ ചിത്രത്തിൽ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ചിത്രസംയോജനം - മനോജ്‌, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി ജെ., ചമയം- ലിബിൻ മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Prakashan Parakkatte| 'അളിയൻ മാത്‌സിലിത്ര ഷാർപ്പ് ആയിരുന്നല്ലേ..? 'പ്രകാശൻ പറക്കട്ടെ' രസകരമായ ട്രെയിലർ പുറത്ത്
Next Article
advertisement
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കൊണ്ടുപോയി
  • തിരുവണ്ണാമലയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനത്തിന് വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു.

  • പുലർച്ചെ 4 മണിക്ക് യുവതിയെ റോഡരികിൽ ഉപേക്ഷിച്ച ശേഷം പൊലീസുകാർ രക്ഷപ്പെട്ടു.

  • പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത്, കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

View All
advertisement