TRENDING:

Sushant Singh Rajput|സുശാന്ത് സിങ് ബൈപ്പോളാർ; ചികിത്സിച്ച ഡോക്ടറുടെ മൊഴി

Last Updated:

2019 ഒക്ടോബർ-നവംബർ മാസങ്ങളിൽ സുശാന്തിന്റെ സ്ഥിതി ഗുരുതരമായിരുന്നുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് ബൈപ്പോളിറിന് ചികിത്സ തേടിയിരുന്നതായി ഡോക്ടറുടെ മൊഴി. സുശാന്തിനെ ചികിത്സിച്ച ഡോക്ടർ ഇതുസംബന്ധിച്ച് മുംബൈ പൊലീസിന് മൊഴി നൽകിയിരുന്നു. ജുലൈ 16 നാണ് ഡോ.സൂസെൻ വാൽക്കർ ഇതുസംബന്ധിച്ച് മൊഴി നൽകിയത്. ഇന്ത്യ ടുഡ‍േ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
advertisement

2019 ഒക്ടോബർ-നവംബർ മാസങ്ങളിൽ സുശാന്തിന്റെ സ്ഥിതി ഗുരുതരമായിരുന്നുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു. സുശാന്തിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായി റിയ ചക്രബർത്തി സൂചിപ്പിച്ചിരുന്നതായും ഡോക്ടറുടെ മൊഴിയിൽ പറയുന്നു.

കുട്ടിക്കാലത്ത് നിരവധി പരിഹാസങ്ങൾക്ക് വിധേയനായിരുന്നതായും ലജ്ജാശീലനായിരുന്നുവെന്നും ഡോക്ടർ പറയുന്നു. അമ്മയോട് ഏറെ അടുപ്പമുള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. പാനിക് അറ്റാക്കിനെ തുടർന്നാണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. അച്ഛനുമായി സുശാന്തിന് അടുപ്പം കുറവായിരുന്നു. അമ്മയുടെ മരണത്തോടെ സഹോദരിമാരോടായിരുന്നു സുശാന്തിന് അടുപ്പം.

advertisement

അസുഖത്തെ കുറിച്ച് സുശാന്തിന് അറിവുണ്ടായിരുന്നുവെന്നും എന്നാൽ അത് ഉൾക്കൊള്ളാൻ താരം തയ്യാറല്ലായിരുന്നുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു. ചികിത്സാ സമയത്ത് അദ്ദേഹം കൃത്യമായി മരുന്നുകൾ കഴിച്ചിരുന്നില്ല.

സുശാന്തിന്റെ ബൈപ്പോളാർ അവസ്ഥ കൂടുതൽ രൂക്ഷമായിരുന്നതായാണ് ഡോക്ടറുടെ മൊഴി. അസുഖം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഇതിൽ നിന്നും മോചനമുണ്ടാകില്ലെന്നും അദ്ദേഹത്തിന് തോന്നിയിരുന്നുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു.

2019 ഒക്ടോബർ മുപ്പതിന് സുശാന്തിന്റെ മാനേജരായിരുന്ന ശ്രുതി മോഡിയുടെ വാട്സ് ആപ് സന്ദേശത്തെ കുറിച്ചും ഡോക്ടർ സുസെൻ വാക്കറുടെ മൊഴിയിൽ പറയുന്നുണ്ട്. പത്ത് ദിവസമായി സുശാന്തിന് കടുത്ത ആകുലത(anxiety) അനുഭവിക്കുന്നതായും വൈദ്യ സഹായം വേണമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

advertisement

You may also like:സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് സായി ശ്വേതയുടെ പരാതി; അനുഭവമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പെരുമന [NEWS]ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് കാരണവരുടെ സ്ഥാനത്ത് മോഹൻലാൽ [PHOTO] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]

advertisement

ഇതേ തുടർന്ന് നവംബർ നാലിന് സുശാന്തിന് വേണ്ടി ഡോക്ടർ അപ്പോയിൻമെന്റ് തീരുമാനിച്ചു. സുശാന്ത് അന്നേ ദിവസം ക്ലിനിക്കിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അപ്പോയിന്മെന്റ് ക്യാൻസെൽ ചെയ്യുകയായിരുന്നു.

നവംബർ ഏഴിന് റിയ ചക്രബർത്തി വാട്സ് ആപ്പിലൂടെ സുശാന്തിന് വേണ്ടി അപ്പോയിൻമെന്റ് ആവശ്യപ്പെട്ടു. സുശാന്തിന്റെ സ്ഥിതി മോശമാണെന്നും റിയ പറഞ്ഞിരുന്നു. ഇതേ തുടർന്ന് 2019 നവംബർ 15ന് സുശാന്തിന് വേണ്ടി അപ്പോയിൻമെന്റ് നൽകി. എന്നാൽ അതിന് മുമ്പ് ഡോക്ടറെ കാണാൻ സാധിച്ചെങ്കിൽ നന്നായിരിക്കുമെന്ന് റിയ ആവശ്യപ്പെട്ടു. സുശാന്തിന് ആത്മഹത്യാ ചിന്ത ഉണ്ടോ എന്ന ഡോക്ടറുടെ ചോദ്യത്തിന് അതേ എന്നായിരുന്നു റിയയുടെ മറുപടി. ഡോ. നികിത ഷായുടെ കീഴിയിൽ സുശാന്ത് ചികിത്സ തേടിയിരുന്നുവെന്നും റിയ പറഞ്ഞതായി ഡോ. സൂസെൻ പറയുന്നു.

advertisement

സുശാന്തിന്റെ സ്ഥിതി വളരെ മോശമാണെന്നും ഉടനെ ചികിത്സ വേണമെന്ന് തനിക്ക് തോന്നിയിരുന്നതായുമാണ് ഡോക്ടറുടെ മൊഴിയിൽ പറയുന്നത്. 2019 നവംബർ 11 ന് വൈകിട്ട് 4.45 ന് തന്നെ കാണാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഇതേ സമയത്ത് തന്നെ സുശാന്ത് ആശുപത്രിയിൽ എത്തി. റിയയ്ക്കൊപ്പമാണ് സുശാന്ത് എത്തിയത്. അന്നാണ് സുശാന്തിനെ ആദ്യമായി കാണുന്നതെന്ന് ഡോക്ടർ പറയുന്നു. റിയയോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട് സുശാന്തിനോട് സംസാരിച്ചു.

പത്ത് ദിവസമായി സുശാന്തിന്റെ ആകുലത വർധിച്ചുകൊണ്ടിരിക്കുന്നതായും മരുന്നു കഴിച്ചിട്ടും ഇതിൽ കുറവുണ്ടായില്ല എന്നുമാണ് സുശാന്തിനോട് സംസാരിച്ചതിൽ നിന്നും തനിക്ക് വ്യക്തമായത്. anxiety ലെവൽ 1 മുതൽ പത്ത് വരെ എടുക്കുകയാണെങ്കിൽ സുശാന്തിന് ഇത് ഒമ്പതിലായിരുന്നുവെന്ന് ഡോക്ടർ.

ചെറുപ്പകാലത്ത് Attention-deficit/hyperactivity disorder ന് സുശാന്ത് മരുന്നു കഴിച്ചിരുന്നു. അഡ്രിയോൾ എന്ന മരുന്ന് ആഴ്ച്ചയിൽ രണ്ട് ദിവസമായിരുന്നു കഴിച്ചിരുന്നത്. കുട്ടിക്കാലത്ത് ലജ്ജാശീലനായിരുന്ന സുശാന്തിനെ കൂട്ടുകാർ നിരന്തരം പരിഹസിച്ചിരുന്നു. സുശാന്തിന്റെ പതിനാറാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നത്. പാനിക് അറ്റാക്കിനെ തുടർന്നായിരുന്നു അമ്മയുടെ മരണം. അമ്മയുടെ താൻ വളരെ അടുപ്പത്തിലായിരുന്നുവെന്നും അമ്മയുടെ മരണ ശേഷം സഹോദരിമാരുമായിട്ടായിരുന്നു അടുപ്പമെന്നും സുശാന്ത് പറഞ്ഞതായി ഡോക്ടർ പറയുന്നു. എന്നാൽ അച്ഛനുമായി സുശാന്തിന് അടുപ്പം കുറവായിരുന്നു.

ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ, ബഹിരാകാശം, ജ്യോതിശാസ്ത്രം, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സുശാന്ത് സംസാരിച്ചു. അപ്രധാനമായ കാര്യങ്ങളെ കുറിച്ച് വേഗത്തിലായിരുന്നു സുശാന്തി‍ന്റെ പെരുമാറ്റം. ഇതിൽ നിന്നും സുശാന്ത് ബൈപ്പോളാറാണെന്ന് താൻ ഉറപ്പിച്ചു.

ഇരുപത് വർഷമായി സുശാന്ത് രോഗത്തിന് അടിമയാണെന്ന് മനസ്സിലാക്കിയതായും ഡോക്ടർ മൊഴിയിൽ പറയുന്നു. കുട്ടിക്കാലത്ത് തന്നെ ലക്ഷണങ്ങൾ അനുഭവിച്ചിരുന്നതായി സുശാന്ത് പറഞ്ഞതായാണ് ഡോക്ടറുടെ മൊഴി. 2013-2014 കാലത്തും ഇതേ ലക്ഷണങ്ങൾ അനുഭവിച്ചു. ഓരോ സമയത്തും ഇതിന്റെ കൂടിക്കൊണ്ടിരുന്നതായും ഡോക്ടറുടെ മൊഴിയിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput|സുശാന്ത് സിങ് ബൈപ്പോളാർ; ചികിത്സിച്ച ഡോക്ടറുടെ മൊഴി
Open in App
Home
Video
Impact Shorts
Web Stories