Sushant Singh Rajput Death | റിയ ചക്രവർത്തിയുടെ പിതാവിനെ സിബിഐ ചോദ്യം ചെയ്തത് 10 മണിക്കൂർ

Last Updated:

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഏകദേശം 35 മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു.

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിയുടെ പിതാവിനെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. പത്തു മണിക്കൂറോളമാണ് സി ബി ഐ ഇന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്കും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി രാവിലെ പത്തരയോടെയാണ് സബർബൻ കാലിനയിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. കാറിൽ പൊലീസ് അകമ്പടിയോടെയാണ് എത്തിയത്.
You may also like:ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി'; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത് [NEWS]പിണറായിയിൽ കോഴി പ്രസവിച്ചു [NEWS] സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി [NEWS]
ചോദ്യം ചെയ്യലിനു ശേഷം രാത്രി എട്ടരയോടെ അദ്ദേഹത്തിന് പോകാൻ കഴിഞ്ഞു. സുശാന്തിന്റെ മാനേജർ ആയിരുന്ന സാമുവൽ മിറാൻഡ, പാചകക്കാരൻ നീരജ് സിംഗ്, ഹൗസ് സ്റ്റാഫ് കേശവ്, ബിസിനസ് മാനേജർ ശ്രുതി മോദ് എന്നിവരും ചോദ്യം ചെയ്യലിനായി ഗസ്‌റ്റ് ഹൗസിൽ എത്തിയിരുന്നു. ഇന്ദ്രജിത്ത് ചക്രവർത്തി ചോദ്യം ചെയ്യൽ കഴിഞ്ഞ് മടങ്ങിയതിനു ശേഷമാണ് ഇവർ മടങ്ങിയത്.
advertisement
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം എട്ടുമണിക്കൂറോളം റിയയുടെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്തിരുന്നു. അതേസമയം, ഇന്ന് റിയയും സഹോദരനും അമ്മയും ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഏകദേശം 35 മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput Death | റിയ ചക്രവർത്തിയുടെ പിതാവിനെ സിബിഐ ചോദ്യം ചെയ്തത് 10 മണിക്കൂർ
Next Article
advertisement
കോഴിക്കോട് അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
കോഴിക്കോട് അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
  • കോഴിക്കോട് പുന്നശ്ശേരിയിൽ അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

  • കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചതായി സ്ഥിരീകരിച്ചു.

  • അനുവിന് മാനസിക വിഷമതയുണ്ടായിരുന്നുവെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയിച്ചു.

View All
advertisement