Also Read- മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എത്താൻ ദിവസങ്ങൾ മാത്രം
സംവിധായകൻ സീനു രാമസ്വാമിയാണ് ട്വീറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത്. നടന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ''പ്രിയ സഹോദരനായ കാർത്തി എന്ന തീപെട്ടി ഗണേശന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മധുരൈ രാജാജി ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. എന്റെ സിനിമകളിൽ അഭിനയിച്ച ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ആദരാഞ്ജലികൾ''- സീനു രാമസ്വാമി കുറിച്ചു.
advertisement
Also Read- ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ
Also Read- വർത്തമാനം, ആണും പെണ്ണും, ചതുരം, കുരുതി... കൈനിറയെ ചിത്രങ്ങളുമായി റോഷൻ മാത്യു
റെനിഗുണ്ട, ബില്ല 2, തെൻമെർക്ക് പരുവക്കാട്ര്, ഉസ്താദ് ഹോട്ടൽ, നീര്‍പറവൈ, കണ്ണെ കലൈമാനേ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് ആയ അഭിനയം കൊണ്ട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരമാണ് ഗണേശൻ. 2009ൽ പുറത്തിറങ്ങിയ റെനിഗുണ്ടയിൽ ഡബ്ബ എന്ന കഥാപാത്രത്തെയാണ് ഗണേശൻ അവതരിപ്പിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും താൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാമെന്ന് കഴിഞ്ഞ ഏപ്രിലിൽ ഒരു അഭിമുഖത്തില്‍ ഗണേശൻ തുറന്നുപറഞ്ഞിരുന്നു. ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഗണേശനെ നടൻ ലോറൻസ് അടക്കമുള്ളവർ സഹായിച്ചിരുന്നു. 2019ൽ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശൻ അവസാനം പ്രത്യക്ഷപ്പെട്ടത്.
Also Read- Durga Krishna wedding | ദുർഗ്ഗ കൃഷ്ണയ്ക്ക് മീനത്തിൽ താലികെട്ട്; 'സേവ് ദി ഡേറ്റുമായി' താരം
മാസങ്ങൾക്ക് മുൻപ് കെകെ നഗറിലെ ഒരു ടിഫിൻ ഷോപ്പിൽ ഗണേശൻ ജോലി ചെയ്യുന്ന വാർത്ത പുറത്തുവന്നിരുന്നു. പാചകം ചെയ്യുന്നത് വളരെ ഇഷ്ടമാണെന്നും ടിഫിൻ ഷോപ്പിലെ ജോലി ആസ്വദിച്ച് ചെയ്യുകയാണെന്നും ഗണേശൻ വ്യക്തമാക്കിയിരുന്നു. നിരവധി സന്ദർഭങ്ങളിൽ വിജയ് സേതുപതി സഹായം നൽകിയിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.
