TRENDING:

ടൊവിനോയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം 'തല്ലുമാല'; സ്വിച്ച് ഓൺ ചെയ്തു

Last Updated:

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു. ചിത്രീകരണം ഉടന്‍ തന്നെ തലശ്ശേരിയില്‍ ആരംഭിക്കും.
thallumala movie
thallumala movie
advertisement

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സംഗീതം വിഷ്ണു വിജയ്. 2019 ഒക്ടോബര്‍ 5ന് ആയിരുന്നു മുഹ്സിന്‍ പരാരിയുടെ സംവിധാനത്തില്‍ തല്ലുമാല പ്രഖ്യാപിച്ചത്.

Also Read- 'മൃദംഗവാദകനെ ഇത്ര നന്നായി അഭിനയിപ്പിച്ചോ?' ചിത്രം കണ്ട ഇളയരാജ ചോദിച്ചതായി പ്രിയദർശൻ

എന്നാല്‍ ചിത്രത്തിന്റെ സംവിധാന കസേര സുഹൃത്തായ ഖാലിദ് റഹ്‌മാന് കൈമാറിയതായി സെപ്റ്റംബര്‍ 12ന് ആണ് മുഹ്സിന്‍ പരാരി അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം ആദ്യം നിര്‍മിക്കാനിരുന്നത് എന്നാല്‍ അത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന് കൈമാറുകയായിരുന്നു.

advertisement

Also Read- Nedumudi Venu | അവസാനമായി മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം; റിലീസ് കാത്ത് നെടുമുടി ചിത്രങ്ങള്‍

”തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും ഒരു പിരാന്തന്‍ പൂതിയാണ്. 2016 മുതല്‍ തല്ലുമാലയുടെ തിരക്കഥയില്‍ ഞാനും അസര്‍പ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്‌മാന്‍ ആ പിരാന്തന്‍ പൂതി സാക്ഷാത്കരിക്കും. ബാക്കി പരിപാടി പുറകെ” - എന്നാണ് മുഹ്‌സിന്‍ പരാരി സംവിധാന കസേര കൈമാറിയതായി അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

advertisement

Also Read- ലാജോ ജോസ് രചിച്ച മലയാള നോവൽ 'കോഫീ ഹൗസ്' ബോളിവുഡ് സിനിമയാവുന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: The production of Tovino Thomas-Kalyani Priyadarshan’s Thallumaala has commenced with a customary pooja function. The film sees Khalid Rahman back in the directing chair after last year’s Love starring Shine Tom Chacko and Rajisha Vijayan. Muhsin Parari and Ashraf Hamza  share co-writing credit on the film’s script. The film is expected to be a fun-filled realistic drama.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ടൊവിനോയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം 'തല്ലുമാല'; സ്വിച്ച് ഓൺ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories