നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nedumudi Venu | അവസാനമായി മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം; റിലീസ് കാത്ത് നെടുമുടി ചിത്രങ്ങള്‍

  Nedumudi Venu | അവസാനമായി മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം; റിലീസ് കാത്ത് നെടുമുടി ചിത്രങ്ങള്‍

  നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനമായും അഞ്ച് ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്

  • Share this:
   അഭിനയകുലപതി നെടുമുടി വേണു അരങ്ങൊഴിഞ്ഞത് റിലീസിനായി തയ്യാറെടുക്കുന്ന ചില ചിത്രങ്ങളും അദ്ദേഹത്തിന്റെ ജീവസ്സുറ്റ ചില കഥാപാത്രങ്ങള്‍ ബാക്കിവെച്ചു കൊണ്ടാണ്.

   നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനമായും അഞ്ച് ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശക്തമായ സാമൂതിരി എന്ന കഥാപാത്രമായാണ് നെടുമുടി വേണു എത്തുന്നത്. മമ്മൂട്ടിക്കൊപ്പം പുഴു എന്ന ചിത്രത്തിലും അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ഭീഷ്മപര്‍വത്തിലും അദ്ദേഹം അഭിനയിച്ചു.

   നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യര്‍ക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

   സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു മരണം. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നിരുന്നു. കോവിഡാനന്തര പ്രശ്നങ്ങൾ മൂലം ആരോഗ്യനില വഷളാവുകയായിരുന്നു.

   1978ൽ അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പ്' ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും അദ്ദേഹം സിനിമാലോകത്തെ സാന്നിധ്യം അറിയിച്ചു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായി. 'പൂരം' എന്ന ചിത്രം സംവിധാനം ചെയ്‌തു.

   ടെലിവിഷൻ ലോകത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 'കൈരളി വിലാസം ലോഡ്ജ്' എന്ന ദൂരദർശൻ പരമ്പര സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‌തു. ഇതിനു പുറമെ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടു.

   1987ൽ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' സിനിമയിലെ പ്രകടനത്തിനായിരുന്നു അത്. ശേഷം 2003ൽ മാർഗം എന്ന സിനിമയിലെ വേഷത്തിന് പുരസ്‌കാരം ലഭിച്ചു.

   'ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ' പ്രകടനത്തിന് 1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി. 'മാർഗം' സിനിമയ്ക്ക് പ്രത്യേക പരാമർശവും ലഭിച്ചു.

   മലയാളം, തമിഴ് ഭാഷകളിൽ 500 ലധികം സിനിമകളിൽ വേഷമിട്ടിരുന്നു.
   Published by:Karthika M
   First published:
   )}