നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലാജോ ജോസ് രചിച്ച മലയാള നോവൽ 'കോഫീ ഹൗസ്' ബോളിവുഡ് സിനിമയാവുന്നു

  ലാജോ ജോസ് രചിച്ച മലയാള നോവൽ 'കോഫീ ഹൗസ്' ബോളിവുഡ് സിനിമയാവുന്നു

  കോഫീ ഹൗസ് കൊലപാതകങ്ങളുടെ ചുരുളഴിയുന്ന നോവൽ 'കോഫീ ഹൗസ്' ബോളിവുഡിലേക്ക്

  ലാജോ ജോസ്, രാജീവ് ഗോവിന്ദൻ; 'കോഫീ ഹൗസ്' നോവൽ

  ലാജോ ജോസ്, രാജീവ് ഗോവിന്ദൻ; 'കോഫീ ഹൗസ്' നോവൽ

  • Share this:
   ലാജോ ജോസ് രചിച്ച മലയാളം നോവൽ 'കോഫീ ഹൗസ്' ബോളിവുഡ് സിനിമയാവുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മാതാവ് എന്ന് 10G മീഡിയ സ്ഥിരീകരിച്ചു. മലയാള ചിത്രങ്ങളായ അനാർക്കലി, കാളിയൻ തുടങ്ങിയവയുടെ നിർമ്മതാവാണ്‌ രാജീവ് ഗോവിന്ദൻ.

   എസ്തർ ഇമാനുവൽ എന്ന മാധ്യമ പ്രവർത്തകയുടെ ഇടപെടലിലൂടെ കേരളത്തെ നടുക്കിയ കോഫി ഹൗസ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നതാണ് കോഫി ഹൗസ് എന്ന നോവലിൻ്റെ പ്രമേയം.
   മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേർ നഗരത്തിലെ ഒരു കോഫി ഹൗസിൽ ഒരു രാത്രി കൊല്ലപ്പെടുന്നു. എസ്തർ നേതൃത്വം കൊടുത്ത പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ഈ കൊലപാതകത്തിന് ജനശ്രദ്ധയും മാധ്യമശ്രദ്ധയും നൽകി. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോവുന്നത്.

   ലൈഫ് ഇൻഷുറൻസ് റീജിണല്‍ മാനേജര്‍ ആയി ജോലിനോക്കിയിരുന്ന ലാജോ ജോസ് പുസ്തക രചനയ്ക്കായി ജോലി രാജിവയ്ക്കുകയായിരുന്നു. മെഗാപിക്‌സല്‍സ്, ബീച്ച് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ലാജോ ജോസ്. 'റൂത്തിൻ്റെ ലോകം' എന്ന പുസ്തകവും ലാജോ ജോസിന്റേതായുണ്ട്.

   അഭിനേതാക്കളുടെ പേരുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.   Also read: 'പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്'; മമ്മൂട്ടി

   കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് . എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

   വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്നേഹബന്ധമായി മാറി. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണുവിനും സഹനടനുള്ള അവാർഡ് എനിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാർഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതൽ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോർക്കുന്നു... (തുടരുന്നു)
   Published by:user_57
   First published:
   )}