Also Read- Shreya Ghoshal|'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം അനുഭവിക്കുന്നു'; ശ്രേയാ ഘോഷാൽ
മോഹന്‍ലാല്‍ എന്ന സൂപ്പർ താരത്തിന്റെ ആരാധകര്‍ ആഘോഷമാക്കിയ ലൂസിഫര്‍ എന്ന സിനിമ തീയറ്ററുകളിൽ എത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷങ്ങൾ തികയുകയാണ്. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറിയ സിനിമ കൂടിയായിരുന്നു ലൂസിഫർ. കേവലം 21 ദിവസം കൊണ്ടായിരുന്നു ചിത്രം 150 കോടി ക്ലബ്ബിലേക്ക് എത്തിയത്. ലൂസിഫറിന്റെ അടുത്ത എഡിഷനായ എമ്പുരാനെ കുറിച്ചുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ മുതലെന്നും ഇത് ലൂസിഫറിന്റെ രണ്ടാം വർഷമാണെന്നും എമ്പുരാൻ ഇറങ്ങാൻ ഒരു വർഷം മാത്രമേ ഉള്ളൂവെന്നുമാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.
advertisement
Also Read- Mammootty- Manju Warrier| ഫോട്ടോഗ്രാഫർ മമ്മൂക്ക, മോഡൽ മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ
രണ്ടാംഭാഗം പ്രഖ്യാപിച്ചതുമുതൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ പുതിയ വിശേഷങ്ങൾ അറിയാനുള്ള ആഹ്ളാദത്തിലായിരുന്നു ആരാധകർ. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങൾ തകൃതിയായി മുന്നേറുന്നതിന്റെ ഓരോ ഘട്ടവും പൃഥ്വി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകൾ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.
Also Read- Happy Birthday Sonia Agarwal : 7/G റെയിൻബോ കോളനിയിലെ നായിക ഇപ്പോൾ എവിടെയാണ്
മോഹൻലാൽ സംവിധായകനാകപുന്ന ബറോസിൽ പൃഥ്വിരാജ് സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരായിരുന്നു നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിരിയത്. എമ്പുരാന്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി തന്നെയാണ്.
Key Words: empuraan, prithviraj, malayalam movie, mohanlal, Lucifer, empuraan shoot, murali gopy