Happy Birthday Sonia Agarwal : 7/G റെയിൻബോ കോളനിയിലെ നായിക ഇപ്പോൾ എവിടെയാണ്
- Published by:Rajesh V
- news18-malayalam
Last Updated:
Happy Birthday Sonia Agarwal : തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ ഹിറ്റായി മാറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2004-ല്‍ പുറത്തിറങ്ങിയ 7 ജി റെയിന്‍ബോ കോളനി. രവി കൃഷ്ണയും സോണിയ അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സാഹചര്യങ്ങള്‍ കൊണ്ട് ഒന്നാകാന്‍ കഴിയാതെ പോയ കതിര്‍, അനിത എന്നീ കമിതാക്കളുടെ കഥയാണ് പറഞ്ഞത്. തമിഴിന് പുറമെ ഹിന്ദിയിലും കന്നഡയിലുമടക്കം നിരവധി ഭാഷകളിലേക്ക് ചിത്രം റീമേയ്ക്കും ചെയ്യപ്പെട്ടിരുന്നു.
Happy Birthday Sonia Agarwal : നടി സോണിയ അഗർവാളിന്റെ 39ാം ജന്മദിനമാണ് ഇന്ന്. കാതൽ കൊണ്ടേൻ, 7/G റെയിൻബോ കോളനി എന്നീ സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്. വിവാഹത്തിനു ശേഷം ടിവി പ്രോഗ്രാമുകളിൽ മാത്രമായി മാറി നിൽക്കുകയാണ് താരം. എന്നാൽ 11 വർഷം മുൻപ് വിവാഹമോചിതയായതോടെ സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് തമിഴ്, കന്നഡ, തെലുങ്ക്, മലയാള ഭാഷകളിൽ കൈനിറയെ സിനിമയുണ്ട്. Photo : Twitter
advertisement
കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെയാണ് സോണിയ അഗര്‍വാള്‍ ശ്രദ്ധിക്കപ്പെട്ടത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് സോണിയയ്ക്ക് ലഭിച്ചത്. പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. Photo : Twitter
advertisement
advertisement
തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ ഹിറ്റായി മാറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2004-ല്‍ പുറത്തിറങ്ങിയ 7 ജി റെയിന്‍ബോ കോളനി. രവി കൃഷ്ണയും സോണിയ അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സാഹചര്യങ്ങള്‍ കൊണ്ട് ഒന്നാകാന്‍ കഴിയാതെ പോയ കതിര്‍, അനിത എന്നീ കമിതാക്കളുടെ കഥയാണ് പറഞ്ഞത്. തമിഴിന് പുറമെ ഹിന്ദിയിലും കന്നഡയിലുമടക്കം നിരവധി ഭാഷകളിലേക്ക് ചിത്രം റീമേയ്ക്കും ചെയ്യപ്പെട്ടിരുന്നു. Photo : Twitter
advertisement
advertisement
advertisement
advertisement
തമിഴ്‌സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ അറിയില്ലായിരുന്നു. അഭിനയിക്കാനും അറിയില്ലായിരുന്നു. സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു- സോണിയ പറഞ്ഞു. Photo : Twitter
advertisement
advertisement
advertisement