TRENDING:

ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ മലയാളി മരിച്ചു

Last Updated:

വെള്ളിയാഴ്ച രാവിലെ 7.30ന് സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാർജ: ഷാര്‍ജ മലീഹയില്‍ മലകയറ്റത്തിനിടെ തലയടിച്ചു വീണ് മലയാളി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയി (51) ആണ് മരിച്ചത്. ഷാർജ മലീഹയിലെ ഫോസിൽ റോക്കിൽ ആയിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ 7.30ന് സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. റെസ്‌ക്യൂ സംഘമെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
advertisement

Also read-ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു

ബൂദബി അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ് മരിച്ച ബിനോയി. ഐ.ടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ്. ഭാര്യ മേഘ ദുബൈ അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ഡാനിയൽ, ഡേവിഡ്. മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ മലയാളി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories