ഷാർജ: മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ ഷാർജയിൽ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ് (63) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകുന്നേരം 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിൻസന്റിന്റെ മരണം. ഇതു കഴിഞ്ഞ് കൃത്യം ഒരു മണിക്കൂറും 25 മിനിറ്റുമായപ്പോൾ വൈകിട്ട് 6.50ന് ഭാര്യ ഡെയ്സി വിൻസന്റ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
Also read-സൗദി അറേബ്യയില് മലയാളി ടാക്സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു
ഇരുവരും ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു മരണം. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയാണ് മരിച്ച ജേക്കബ് വിൻസന്റ്. കുഞ്ഞാവര ജേക്കബാണ് ജേക്കബ് വിൻസന്റിന്റെ പിതാവ്. മാതാവ്: അന്നമ്മ. ആലൂക്കാരൻ ദേവസ്സി റപ്പായി-ബ്രജിത റപ്പായി ദമ്പതികളുടെ മകളാണ് പെരിങ്ങോട്ടുകര സ്വദേശിയായ ഡെയ്സി വിൻസന്റ്. ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.