ഡൈനിംഗ് ടേബിൾ ഉപയോഗിക്കുന്നതു സംബന്ധിച്ച തർക്കമാണ് അശ്ലീല മെസേജിൽ കലാശിച്ചത്. "എഫ് --- യു" എന്ന സന്ദേശമാണ് ഉക്രൈൻ സ്വദേശിനിക്ക് അയച്ചതെന്ന് മെയിൽ ഓൺലൈൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. 31 കാരിയായ ബ്രിട്ടീഷ് യുവതി മോശം സന്ദേശം അയച്ചെന്നു സമ്മതിച്ചെങ്കിലും കേസ് നടപടികൾ ആരംഭിച്ചിരുന്നില്ലെന്ന് മെയിൽഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
Also Read അവധി കഴിഞ്ഞ് ദുബായ് വഴി സൗദിയിലേക്കു പോകാൻ വന്ന മലയാളി മരിച്ചു
advertisement
ഇതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി അറസ്റ്റിലായതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്.
Also Read ഉപജാപം നടത്തിയെന്ന ആരോപണം തെളിയിക്കൂ; എം.ബി.രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ
അറസ്റ്റിലായതിനു പിന്നാലെ പ്രശ്ന പരിഹാരത്തിന് റൂമേറ്റുമായി ബന്ധപ്പെടാൻ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.