അവധി കഴിഞ്ഞ് ദുബായ് വഴി സൗദിയിലേക്കു പോകാൻ വന്ന മലയാളി മരിച്ചു

Last Updated:

തിരികെയെത്തി ദുബായിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഹോട്ടൽ മുറിയിൽ ബോധരഹിതനായ സുധീഷിനെ ദുബായിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദുബായ്: ദുബായിൽനിന്ന് സൗദിയിലേക്കു പോകുന്ന വഴി പ്രവാസി മലയാളിയായ യുവാവ് മരിച്ചു. അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബായിൽ എത്തിയ കൊല്ലം സ്വദേശിയാണ് മരിച്ചു. ജുബൈൽ സൗദി സ്പെഷ്യലൈസ്ഡ്​ ജനറൽ കോൺട്രാക്ടിങ് എസ്​റ്റാബ്ലിഷ്‌മെൻറ്​ (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ് കോ-ഓഡിനേറ്ററായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനിൽ ശിവശങ്കരപ്പിള്ളയുടെ മകൻ സുധീഷ് എസ്. പിള്ള (38) ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്.
രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി, തിരികെയെത്തി ദുബായിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഹോട്ടൽ മുറിയിൽ ബോധരഹിതനായ സുധീഷിനെ ദുബായിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. സുധീഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: ജീന. രണ്ടു സഹോദരന്മാരുണ്ട്.
advertisement
കുവൈത്തിലുണ്ടായ മറ്റൊരു സംഭവത്തിൽ എറണാകുളം സ്വദേശി കെട്ടിടത്തി​ന്‍റെ ഏഴാം നിലയിൽനിന്ന്​ വീണ്​ മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട്​ ചെട്ടിക്കാട്ട്​ വീട്ടിൽ വിനോദ്​ (37) ആണ്​ മരിച്ചത്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ യൂറോപ്യൻ ടെലിഫോൺ സെൻററിന്​ സമീപത്തെ ഫ്ലാറ്റിലാണ്​ സംഭവം. അഹ്​മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയിൽ സെയിൽസ്​ അസിസ്​റ്റൻറായിരുന്നു. ഭാര്യ: ജ്യോതി (നഴ്​സ്​, കുവൈത്ത്​). രണ്ട്​ മക്കളുണ്ട്​. പിതാവ്​: മുരളീധരൻ നായർ. മാതാവ്​: സതി. മൃതദേഹം കുവൈറ്റിലെ ആശുപത്രി മോർച്ചറിയിൽ.
advertisement
പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലില്‍ ദീര്‍ഘനാളായി ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലില്‍ മുരളീധരനെ (53) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണി പള്ളിയുടെ സമീപത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.
മൃതദേഹം പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം, കോവിഡ് പരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമാകുക. ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അവധി കഴിഞ്ഞ് ദുബായ് വഴി സൗദിയിലേക്കു പോകാൻ വന്ന മലയാളി മരിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement