Dubai Duty Free Millennium| ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 7.3 കോടി രൂപയുടെ സമ്മാനം; അറിഞ്ഞത് ഫേസ്ബുക്ക് പേജിലൂടെ

Last Updated:

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 175-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 175-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ 350-ാം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്. അഞ്ചുവര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സൂരജ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിഞ്ഞത്. വീഡിയോയില്‍ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് സൂരജ് പറയുന്നു. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് ജോലി ചെയ്യുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകളുണ്ട്.
advertisement
ഖത്തറിലെ മലയാളി യുവതിക്ക് അബുദാബിയിൽ 30 കോടിയുടെ ഭാഗ്യം
അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്കാണ്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.
ജനുവരി 26ന് തസ്ലീന എടുത്ത 291310 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നത്. മൂന്നു കുട്ടികളുടെ മാതാവായ തസ്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിക്കുന്നു. സമ്മാനവാർത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു തസ്ലീനയുടെ പ്രതികരണം.
advertisement
ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർക്ക്
ഡ്രീം കാർ സീരീസിൽ അടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിയായ വിൽമ ദാന്തിയാണ് ഡ്രീം കാർ സീരിസിൽ റേഞ്ച് റോവർ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വിൽമയെ തേടിയെത്തിയത്.
ദുബായില്‍ കഴിയുന്ന പ്രേംമോഹന്‍ മത്രത്തലിനാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചത്. 114917 എന്ന നമ്പർ ടിക്കറ്റിലൂടെ അലി അഷ്കർ പാലക്കൽ ഒരു ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനവും 222960 നമ്പർ ടിക്കറ്റിലൂടെ നിധിൻ പ്രകാശ് 80,000 ദിർഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. ബിഗ് ടിക്കറ്റ് സ്റ്റോർ വഴി ടിക്കെറ്റെടുത്ത യൂസുഫ് തച്ചറുപടിക്കൽ ശരീഫിനാണ് 60,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം ലഭിച്ചത്. 025916 എന്ന നമ്പറിനായിരുന്നു സമ്മാനം.
advertisement
50,000 ദിർഹത്തിന്റെ ആറാം സമ്മാനം മഞ്ജുള മാത്യുവും(ടിക്കറ്റ് നമ്പർ 317983) 40,000 ദിർഹത്തിന്റെ ഏഴാം സമ്മാനം രാജൻ കിഴക്കേക്കരയും (ടിക്കറ്റ് നമ്പർ 198000) സ്വന്തമാക്കി. ഇരുവരും ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. 006930 നമ്പറിലെ ടിക്കറ്റിലൂടെ കാശിനാഥ് ഐഗൂറിന് 20,000 ദിർഹത്തിന്റെ അവസാന സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യൺ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. 1.2 കോടി ദിർഹം ഒന്നാം സമ്മാനം ലഭിക്കുന്ന ഈ നറുക്കെടുപ്പ് 2021 മാർച്ച് മൂന്നിന് നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Dubai Duty Free Millennium| ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 7.3 കോടി രൂപയുടെ സമ്മാനം; അറിഞ്ഞത് ഫേസ്ബുക്ക് പേജിലൂടെ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement