TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
advertisement
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം യാത്ര ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് പിൻവലിച്ചെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും കേരളത്തിന്റെ ആവശ്യം നടപ്പാക്കാൻ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നടപടികള്‍ തുടങ്ങി.
അതേസമയം പുതിയ ഉത്തരവ് പ്രവാസി മലയാളികളെ ഏറെ ബുദ്ധിമൂട്ടിലാക്കുന്നതാണെന്നാണ് വിലയിരുത്തൽ. സൗദിയില്‍ കോവിഡ് മരണ സംഖ്യ ആയിരം കടന്നിട്ടുണ്ട്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിമാനം പുറപ്പെടും മുന്‍പുള്ള കോവിഡ് പരിശോധനയ്ക്ക് സൗദിയില്‍ അധികം സൗകര്യങ്ങള്‍ ഇല്ല. നൂറിലധികം ചാര്‍ട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്കെത്താൻ തയാറായിരിക്കുന്നത്.
വന്ദേഭാരത് മിഷന്‍ വഴി യാത്ര പോകുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ക്കും ഈ നിബന്ധനയില്ല. തമിഴ്നാട്ടില്‍ എത്തിയാല്‍ കഴിയേണ്ട ക്വാറന്റൈനിരക്കും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള ഫീസും നല്‍കിയാല്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാം.
ഡല്‍ഹി, ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവടങ്ങളിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ കയറുന്നവർ ക്വറന്റീനിൽ കഴിയാൻ സന്നദ്ധരാകണം, അതിന്റെ ഫീസ് നല്‍കണം എന്നീ നിബന്ധനകൾ മാത്രമെയുള്ളൂ.
