കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു
Last Updated:
. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറിനു ശേഷമാണ് ഇരുവരെയും വാഹനാപകടക്കേസില്‍ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പ്രതികരിച്ചത്.
ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ മുതലാണ് ഇന്ത്യന്‍ ഹൈകമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാതായത്. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറിനു ശേഷമാണ് ഇരുവരെയും വാഹനാപകടക്കേസില്‍ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പ്രതികരിച്ചത്.
TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തില്‍പ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയെന്നും പാക് വാര്‍ത്താചാനലായ സമാ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. റിഇതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താന്‍ എംബസിപ്രതിനിധിയെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 16, 2020 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു






