TRENDING:

യുഎഇയിലെ 25 തൊഴിലാളികളുടെ അമ്മമാര്‍ക്ക് ദുബായ് സന്ദര്‍ശിക്കാൻ അവസരം; കേരളത്തിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹ സമ്മാനം

Last Updated:

എകെസിഎഎഫും കുറച്ച് സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് അഞ്ച് ദിവസത്തെ യുഎഇ സന്ദര്‍ശനമാണ് അമ്മമാര്‍ക്കായി ഒരുക്കി നല്‍കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യുഎഇയിലെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന 25 തൊഴിലാളികളുടെ അമ്മമാര്‍ക്ക് ദുബായ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി എകെസിഎഎഫ്. കേരളത്തിലെ 100-ല്‍ അധികം കോളേജുകളില്‍ നിന്നുള്ള പൂര്‍വവിദ്യാര്‍ഥികളുടെ സംഘടനയാണ് എകെസിഎഎഫ് (ഓള്‍ കേരള കോളേജസ് അലുമിനി ഫെഡറേഷന്‍). ദുബായിലെ കമ്യൂണിറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എകെസിഎഎഫിലെ അംഗങ്ങളാണ് അമ്മമാര്‍ക്കായി ഈ സ്‌നേഹസമ്മാനം നല്‍കിയത്.
Image: Twitter
Image: Twitter
advertisement

80,000-ല്‍ അംഗങ്ങളുള്ള എകെസിഎഎഫിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈയവസരം അവര്‍ ഒരുക്കിയത്. ”കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കളുടെ സംഘടനയില്‍ നിന്ന് യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച കോളേജ് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായി എകെസിഎഎഫ് ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു,” സംഘടനയുടെ പ്രസിഡന്റ് പോള്‍ ടി ജോസഫ് ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”എകെസിഎഎഫിലെ യുഎഇയിലുള്ള അംഗങ്ങളുടെ നിസ്വാര്‍ഥമായ സേവനത്തിന്റെ ഫലമായാണ് അമ്മമാര്‍ക്കായി ഇത്തരമൊരു യാത്ര ഒരുക്കാന്‍ കഴിഞ്ഞത്. ഇതിന് യുഎഇയിലെയും ഇന്ത്യയിലെയും സര്‍ക്കാരുകള്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയത്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എകെസിഎഎഫ് അംഗങ്ങള്‍ക്ക് അവരുടെ കോളേജ് ദിനങ്ങളും സൗഹൃദങ്ങളും പുതുക്കാനും ഇന്ത്യയ്ക്കും തങ്ങളുടെ രണ്ടാമത്തെ ഭവനമായ യുഎഇക്കും തങ്ങളുടെ സംഭാവനകള്‍ നല്‍കാനും പ്രായം തടസ്സമല്ലെന്ന് 70-കാരനായ പോള്‍ പറഞ്ഞു.

advertisement

”എകെസിഎഎഫ് രജതജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍, യുഎഇയിലേക്ക് തങ്ങളുടെ കുറഞ്ഞ വേതനത്തില്‍ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അമ്മമാര്‍ക്ക് ഈ പ്രത്യേക സമ്മാനം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഈ തൊഴിലാളികള്‍ക്ക് തങ്ങളുടെ അമ്മമാരെ ഇവിടേക്ക് കൊണ്ടുവരുന്നത് സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.

റേഡിയോയിലൂടെയും സാമൂഹികമാധ്യമങ്ങള്‍ വഴിയുമാണ് തൊഴിലാളികളുടെ അമ്മമാരെ തെരഞ്ഞെടുത്തത്. 500 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ നിന്നാണ് ഏറ്റവും അര്‍ഹരായ 25 പേരെ തെരഞ്ഞെടുത്തത്. എകെസിഎഎഫും കുറച്ച് സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് അഞ്ച് ദിവസത്തെ യുഎഇ സന്ദര്‍ശനമാണ് അമ്മമാര്‍ക്കായി ഒരുക്കി നല്‍കിയത്. ”അപേക്ഷകരുടെ വേതനവും എത്രകാലമായി അവര്‍ യുഎഇയില്‍ ജോലി ചെയ്യുന്നുവെന്നതുമാണ് പരിഗണിച്ചത്,” എകെസിഎഎഫ് ജനറല്‍ സെക്രട്ടറി ദീപു എഎസ് പറഞ്ഞു.

advertisement

തിരുവനന്തപുരം-മസ്കറ്റ് സര്‍വീസ് ഒമാന്‍ എയര്‍ ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കുന്നു

അമ്മമാരുടെ സംഘത്തിലുണ്ടായിരുന്ന ബീഫാത്തിമ യൂസഫ് യുഎഇയില്‍ നിര്‍മാണത്തൊഴിലാളിയായ തന്റെ മകനെ കണ്ടിട്ട് അഞ്ച് വര്‍ഷമായിരുന്നു. അമ്മമാരുടെയും മക്കളുടെയും കൂടിച്ചേരല്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് വഴിവെച്ചത്. അതില്‍ ഞങ്ങള്‍ ഏറെ കൃതാര്‍ത്ഥരാണ്. ബുര്‍ജ് ഖലീഫ ഉള്‍പ്പടെ യുഎഇയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും രണ്ട് മണിക്കൂര്‍ നീളുന്ന ലിമോസിന്‍ സവാരി നടത്താനും അവര്‍ക്ക് അവസരമൊരുക്കി. ഇത്ര വര്‍ഷം ഇവിടെ ജോലി ചെയ്തിട്ടും അവരുടെ മക്കളില്‍ പലരും ആദ്യമായാണ് അവ അനുഭവിച്ചറിഞ്ഞതെന്നതാണ് ഇതിലെ ഏറ്റവും മനോഹരമായ കാര്യം, ദീപു പറഞ്ഞു.

advertisement

തങ്ങളില്‍ പലരുടെയും ആദ്യ വിമാനയാത്രയായിരുന്നുവെന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അതെന്നും യാത്രയുടെ ഭാഗമായ ആസിയ പറഞ്ഞു.

താൽപര്യമുണ്ടോ? യുഎഇക്ക് യുവജന മന്ത്രിയെ വേണം; യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു;ഒരു നിബന്ധനയുണ്ട്

സെപ്റ്റംബര്‍ 24-ന് എകെസിഎഎഫിന്റെ വാര്‍ഷിക സമ്മേളനം നടന്ന വേദിയില്‍വെച്ച് ഈ അമ്മമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. അമ്മമാരെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. മാതൃവന്ദനം എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മൊമന്റോയും സ്വര്‍ണനാണയവും സമ്മാനങ്ങളും അമ്മമാര്‍ക്ക് വിതരണം ചെയ്തു. ഓണാഘോഷവും വാര്‍ഷികാഘോഷവും സംയുക്തമായാണ് സംഘടിപ്പിച്ചത്.

advertisement

കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ ചടങ്ങില്‍ പങ്കെടുത്തു. എകെസിഎഎഫ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു. യുഎഇ സന്ദര്‍ശനത്തിനെത്തിയ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കുമുള്ള ഏറ്റവും മികച്ച ഓണസമ്മാനമായിരുന്നു അതെന്ന് എകെസിഎഎഫ് വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിലെ 25 തൊഴിലാളികളുടെ അമ്മമാര്‍ക്ക് ദുബായ് സന്ദര്‍ശിക്കാൻ അവസരം; കേരളത്തിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹ സമ്മാനം
Open in App
Home
Video
Impact Shorts
Web Stories