TRENDING:

ക്രിസ്മസ് ആഘോഷം നീലാകാശത്തും; സാന്റാ ക്ലോസായി എമിറേറ്റ്സ് വിമാനം, വൈറൽ വീഡിയോ

Last Updated:

വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 67 ലക്ഷത്തിലധികം പേരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകമാകെ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. പുല്‍ക്കൂടുണ്ടാക്കിയും വിടലങ്കരിച്ചുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. വ്യത്യസ്തമായ രീതിയിൽ ക്രിസ്മസ് ആഘോഷിക്കുന്നതൊക്കെ പതിവാണ്. എന്നാല്‍ ഒരു വിമാനം ക്രിസ്മമസിനായി തയാറെടുക്കുന്നതെങ്ങനെയായിരിക്കും.
advertisement

ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്സാണ് വ്യത്യസ്തമായ വീഡിയോയുമായെത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സാന്റാ ക്ലോസിന്റെ തൊപ്പിയും ധരിച്ച് കലമാനുകള്‍ വഹിച്ചോണ്ട് പോകുന്ന എമിറേറ്റ്സ് വിമാനത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. റണ്‍വേയിലൂടെ മുന്നോട്ട് പോകുന്നതനുസരിച്ച് കലമാനുകള്‍ വേഗത കൂട്ടി അവസാനം പറന്നകലുകയാണ്.

Also Read- ക്രിസ്മസ് ആശംസ നേരുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് സക്കീർ നായിക്ക്

”ക്യാപ്റ്റന്‍ ക്ലോസ് പറക്കാനായുള്ള അനുവാദം ചോദിക്കുന്നു. എമിറേറ്റ്സിന്റെ ക്രിസ്മസ് ആശംസകള്‍,” എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

advertisement

വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 67 ലക്ഷത്തിലധികം പേരാണ്. നാലരലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

എമിറേറ്റ്സിന്റെ വ്യത്യസ്തമായ ക്രിസ്മസ് ആശംസകള്‍ക്ക് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്ന് വലിയ കൈയടിയാണ് ലഭിച്ചിട്ടുള്ളത്. പലര്‍ക്കും ക്രിയാത്മകമായ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരമൊരു ആശംസ നേര്‍ന്നതില്‍ ഒട്ടേറേപേരാണ് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ക്രിസ്മസ് ആഘോഷം നീലാകാശത്തും; സാന്റാ ക്ലോസായി എമിറേറ്റ്സ് വിമാനം, വൈറൽ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories