മുഹമ്മദ് റാഫിക്ക് ജലദോഷം ആയിരുന്നു. അതുകൊണ്ട് കെറ്റിലിൽ ആവി പിടിക്കുകയായിരുന്നു. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ മുറിയിലുള്ള മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ ശരീരത്തിൽ മുഴുവൻ പടർന്നു പിടിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്.
Also read-പ്രവേശനോത്സവ ദിവസം കണ്ണീരോര്‍മയായി നാലാം ക്ലാസുകാരന്‍; പനി ബാധിച്ച് മരിച്ചു
advertisement
ഗനിയയാണ് ഭാര്യ. റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്‍ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.