പ്രവേശനോത്സവ ദിവസം കണ്ണീരോര്‍മയായി നാലാം ക്ലാസുകാരന്‍; പനി ബാധിച്ച് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ന് സ്‌കൂളിലേക്ക് പോകുന്നതിനായി പുതിയ ബാഗും പുസ്തകങ്ങളും അടക്കം എല്ലാ തയ്യാറെടുപ്പുകളും വീട്ടില്‍ നടത്തിയിരുന്നു. അതിനിടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി സഞ്ജയ് യാത്രയായത്.
കൊല്ലം: പ്രവേശനോത്സവ ദിനത്തിൽ നൊമ്പരമായിരിക്കുകയാണ് നാലാം ക്ലാസുകാരന്റെ വിയോഗ വാര്‍ത്ത. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്. ഇതോടെ സംസ്ഥാനമോട്ടാകെ പ്രവേശനോത്സവം ആർഭാടമാക്കിയപ്പോൾ നേഴ്സറി മുതൽ നാലാം ക്ലാസ്സ് വരെ കൂടെ പഠിച്ച കൂട്ടുകാരൻ നഷ്ടമായതിന്റെ വിഷമത്തിലാണ് വിദ്യാർഥികൾ. പുത്തനുടുപ്പുകളും സ്കൂൾ ബാഗും പുത്തൻ പ്രതീക്ഷകളുമായി എത്തിയ കൂട്ടുകാർക്ക് സഹപാഠിയുടെ വിയോഗം താങ്ങാനായില്ല.
ഇന്നലെ ഉച്ചയോടെയാണ് സഞ്ജയ്ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. വൈകീട്ടോടെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് സ്‌കൂളിലേക്ക് പോകുന്നതിനായി പുതിയ ബാഗും പുസ്തകങ്ങളും അടക്കം എല്ലാ തയ്യാറെടുപ്പുകളും വീട്ടില്‍ നടത്തിയിരുന്നു. അതിനിടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി സഞ്ജയ് യാത്രയായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
June 01, 2023 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രവേശനോത്സവ ദിവസം കണ്ണീരോര്‍മയായി നാലാം ക്ലാസുകാരന്‍; പനി ബാധിച്ച് മരിച്ചു