TRENDING:

സൗദിയിൽ കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു യുവാക്കൾ മരിച്ചു

Last Updated:

നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: കാർ ഒട്ടകവുമായി ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരായ അഖിൽ നുമാൻ, മുഹമ്മദ് നസീർ, മുഹമ്മദ് റിദ്വാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവർ മംഗ്ലുരു സ്വദേശികളാണ്. മരിച്ച ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്.
advertisement

അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തിയിരുന്നു.

Also Read-കോഴിക്കോട് സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു യുവാക്കൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories