TRENDING:

ഹജ്ജ് 2024: താപനില കുത്തനെ ഉയരുന്നത് തീര്‍ത്ഥാടനത്തിന് വെല്ലുവിളിയാകുമെന്ന് സൗദി അറേബ്യ

Last Updated:

ഹജ്ജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന ഓരോ തീര്‍ത്ഥാടകരും പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താപനില ഉയരുന്നത് ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം. അതിനാല്‍ തീര്‍ത്ഥാടകര്‍ അധികൃതര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദുലാലി നിര്‍ദ്ദേശിച്ചു. ആവശ്യത്തിന് കുടകള്‍ ഉപയോഗിക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും കൂടാതെ കൃത്യമായി വിശ്രമിച്ച് കൊണ്ട് ഓരോ കര്‍മ്മങ്ങളും ചെയ്യണമെന്നും അതിലൂടെ ക്ഷീണം കുറയ്ക്കാനാകുമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.
advertisement

Also read-ഹജ്ജ് 2024: പെര്‍മിറ്റ് ഇല്ലാതെ സൗദി അറേബ്യയിലെത്തിയ മൂന്ന് ലക്ഷം പേര്‍ക്ക് മക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചു

ഹജ്ജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന ഓരോ തീര്‍ത്ഥാടകരും ഈ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥയ്ക്കിടയിലും തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടന സമയത്ത് പുണ്യ നഗരങ്ങളിലെ ചൂട് വളരെ കൂടുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി(എന്‍സിഎം) പറഞ്ഞിരുന്നു. 45 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് 2024: താപനില കുത്തനെ ഉയരുന്നത് തീര്‍ത്ഥാടനത്തിന് വെല്ലുവിളിയാകുമെന്ന് സൗദി അറേബ്യ
Open in App
Home
Video
Impact Shorts
Web Stories