ഹജ്ജ് 2024: പെര്‍മിറ്റ് ഇല്ലാതെ സൗദി അറേബ്യയിലെത്തിയ മൂന്ന് ലക്ഷം പേര്‍ക്ക് മക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ പുണ്യ നഗരങ്ങളിലേക്ക് എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് സൗദി നടപടി കടുപ്പിച്ചത്
കൃത്യമായ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ എത്തിയ മൂന്ന് ലക്ഷം പേര്‍ക്ക് മക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ച് സൗദി അറേബ്യ. ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ പുണ്യ നഗരങ്ങളിലേക്ക് എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് സൗദി നടപടി കടുപ്പിച്ചത്. തീര്‍ത്ഥാടകരുടെ സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിയത്. ഹജ്ജ് വിസയ്ക്ക് പകരം ടൂറിസ്റ്റ് വിസയില്‍ എത്തിയത് 153,998 തീര്‍ത്ഥാടകരാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ ഡയറക്ടര്‍ മുഹമ്മദ് അല്‍-ബാസമി പറഞ്ഞിരുന്നു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്ന പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് 10,000 സൗദി റിയാല്‍ പിഴ ചുമത്താന്‍ ആഭ്യന്തര മന്ത്രാലയം അടുത്തിടെ പദ്ധതിയിട്ടിരുന്നു. കൂടാതെ പെര്‍മിറ്റ് ഇല്ലാതെ തീര്‍ത്ഥാടകരെ എത്തിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും 50000 റിയാല്‍ പിഴയും ഏര്‍പ്പെടുത്തുമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇവര്‍ സഞ്ചരിച്ച വാഹനം കണ്ടുകെട്ടാനും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇത്തരത്തില്‍ അനധികൃതമായി തീര്‍ത്ഥാടകരെ എത്തിക്കുന്ന നിരവധി പേരെ കണ്ടെത്തിയിട്ടുണ്ടെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള ബാങ്ക് കാര്‍ഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ രംഗത്തെത്തി.
Location :
New Delhi,Delhi
First Published :
June 12, 2024 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് 2024: പെര്‍മിറ്റ് ഇല്ലാതെ സൗദി അറേബ്യയിലെത്തിയ മൂന്ന് ലക്ഷം പേര്‍ക്ക് മക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചു