Also read-കുവൈറ്റിലേക്ക് പോകുന്നോ? ഫാമിലി, ടൂറിസ്റ്റ് വിസാ അപേക്ഷകർ അറിയേണ്ട പുതിയ നിയമങ്ങൾ
അതിഥി രാജ്യങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ പദ്ധതികളും മികച്ച വികസനപ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. നേതാക്കന്മാര്‍, വിദഗ്ധര്‍, 85 അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികള്‍, 120 സര്‍ക്കാര്‍ പ്രതിനിധികൾ, 4000ഓളം ഡെലഗേറ്റുകൾ എന്നിവർ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥികളായി തെരഞ്ഞെടുക്കുമ്പോള്‍ യുഎഇയുമായുള്ള രാജ്യങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നുതെന്ന് കാബിനറ്റ് കാര്യമന്ത്രിയും ഡബ്ല്യുജിഎസ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു.
advertisement
Also read-ദുബായ് വിമാനത്താവളത്തിൽ നിന്ന് നഷ്‌ടമായ ലഗേജുകൾ വിൽപനയ്ക്കോ?
ഈ വര്‍ഷത്തെ ലോക സര്‍ക്കാര്‍ ഉച്ചക്കോടിയില്‍ പ്രധാനമായും ആറ് പ്രമേയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് കൂടാതെ പ്രധാന മേഖലകളില്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും സുപ്രധാന പരിവര്‍ത്തനങ്ങളും ചർച്ചയാകും. പ്രസിഡന്റുമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പടെ 200ലധികം പ്രമുഖര്‍ ഉച്ചകോടിയിൽ സംസാരിക്കും. ഇതിന് പുറമെ 23 മന്ത്രിതല യോഗങ്ങളും എക്‌സിക്യൂട്ടീവ് യോഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.