TRENDING:

UAE| തൊഴിൽതേടി സന്ദർശക വിസയിൽ യുഎഇയിലേക്ക് വരേണ്ടതില്ല; ഇന്ത്യക്കാർക്കും പാകിസ്ഥാൻകാർക്കും മുന്നറിയിപ്പ്

Last Updated:

ചൊവ്വാഴ്ച മാത്രം 1373 പാക് പൗരന്മാരെയാണ് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. ഇതിൽ 1276 പേരെ നാട്ടിലേക്ക് തിരിച്ചയച്ചു. വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുന്ന 49 ഇന്ത്യക്കാരെ ഉടൻ നാട്ടിലേക്ക് മടക്കി അയക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യുഎഇ വിസാചട്ടങ്ങള്‍ കർശനമാക്കിയതോടെ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുന്നറിയിപ്പുമായി കോൺസുലേറ്റ് അധികൃതർ. വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് പേർക്ക് പ്രവേശനാനുമതി നിഷേധിച്ചതിന് പിന്നാലെ, തൊഴിൽ അന്വേഷകർ സന്ദർശക വിസയിയില്‍ എത്തേണ്ടതില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
advertisement

Also Read- യു.എ.ഇ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി WAM സ്ഥാപകൻ ഇബ്രാഹിം അൽ-അബെദ് അന്തരിച്ചു

ചൊവ്വാഴ്ച മാത്രം 1373 പാക് പൗരന്മാർക്കാണ് ദുബായിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചത്. ഇതിൽ 1276 പേരെ നാട്ടിലേക്ക് തിരിച്ചയച്ചു. 98 പേർ ഇപ്പോഴും വിമാനത്താവളത്തിൽ തുടരുകയാണെന്ന് കോൺസുലേറ്റ് വക്താവിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ബാക്കിയുള്ളവരെയും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

Also Read- യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദിന് കോവിഡ് വാക്സിൻ നൽകി

ഇതുവരെ 300 ഇന്ത്യൻ യാത്രക്കാരെ വിമാനത്താവളത്തിൽ തടഞ്ഞതായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഇതിൽ 80 പേര്‍ക്ക് പിന്നീട് പ്രവേശനാനുമതി നൽകി. 49 പേർ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഉടൻ തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. എന്നാൽ വിമാനങ്ങളിൽ സീറ്റുകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണെന്നും കോൺസുലേറ്റിലെ വക്താവ് അറിയിച്ചു.

Also Read- നബിദിനം: കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

advertisement

സന്ദര്‍ശക വിസയിലെത്തുന്നവര്‍ മടക്ക ടിക്കറ്റും 2000 ദിര്‍ഹവും (89,957 രൂപ) താമസിക്കാന്‍ ഹോട്ടല്‍ മുറി റിസര്‍വ് ചെയ്ത രേഖകളും ഉണ്ടായിരിക്കണമെന്നാണ് ദുബായ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകൾ കർശനമാക്കിയ പശ്ചാത്തലത്തിൽ സന്ദർശനത്തിനായി എത്തുന്നവർ മാത്രം വിസിറ്റ് വിസയിൽ എത്തിയാൽ മതിയെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത്. ഒരു രാജ്യവും മതിയായ രേഖകളില്ലാത്ത യാത്രക്കാരെ സ്വീകരിക്കില്ല. രാജ്യത്തെ യാത്രാ ചട്ടങ്ങളും നിയമങ്ഹളും അനുസരിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ പറഞ്ഞു. ഇ-മൈഗ്രേറ്റ് ഓൺലൈൻ റിക്രൂട്ട്മെന്റ് പോർട്ടൽവഴി മാത്രമേ നിയമനം നടത്താവൂയെന്നാണ് തൊഴിൽ ദാതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് ലോക്ക്ഡൗണിന് ശേഷം വിമാനസർവീസുകൾ പുനരാരംഭിച്ചതോടെയാണ് തൊഴിലന്വേഷകർ സന്ദർശക വിസയിൽ യുഎഇയിലേക്ക് കൂട്ടത്തോടെ എത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE| തൊഴിൽതേടി സന്ദർശക വിസയിൽ യുഎഇയിലേക്ക് വരേണ്ടതില്ല; ഇന്ത്യക്കാർക്കും പാകിസ്ഥാൻകാർക്കും മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories