ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കോവിഡ‍് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ച കോവിഡ് -19 വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വാക്‌സിനേറ്റര്‍മാര്‍ക്കും നന്ദി പറഞ്ഞു.
യുഎഇയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ചൈനയിലെ സിനോഫാറാം വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇപ്പോള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്. വാക്സിൻ ഉപയോഗം ഇതുവരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അധികൃതര്‍ അറിയിച്ചു.
31,000 സന്നദ്ധ പ്രവർത്തകർക്കാണ് വാക്സിൻ ലഭിച്ചത്. വൈറസ് പിടിപെടാൻ സാധ്യത ഏറെയുള്ള തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കുമാണ് വാക്സിൻ നൽകുന്നത്. രാജ്യത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരും വാക്സിൻ നൽകിയിട്ടുണ്ട്.
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ അൽ ഒവൈസ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഒബയ്ദ് അൽ ഷംസി, യുഎഇ സാംസ്കാരിക, യുവജന മന്ത്രി നൗറ അൽ കാബി, എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സെപ്റ്റംബർ 24 ന് വാക്സിൻ സ്വീകരിച്ചിരുന്നു.
ഈ ആഴ്ച ആദ്യം, റഷ്യയുടെ കോവിഡ് -19 വാക്സിൻ സ്പുട്‌നിക് വി യുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും യുഎഇ അംഗീകാരം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus