TRENDING:

ദുബായിലെ ആദ്യത്തെ 24 കാരറ്റ് സ്വർണനോട്ട് പുറത്തിറക്കി ജ്വല്ലറി ഉടമ

Last Updated:

ഈ നോട്ടിൽ നിന്ന് 0.01 ഗ്രാമുള്ള സ്വർണം വേർതിരിച്ച് എടുക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായിൽ ഇതാദ്യമായി ഒരു സ്വർണനോട്ട് പുറത്തിരിക്കുകയാണ് ഒരു ജ്വല്ലറി. ദിയാൻ ജ്വല്ലറി ഉടമയാണ് സ്വർണത്തോടുള്ള ഗൾഫ് നാടുകളിലെ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സുവനീർ നോട്ട് പുറത്തിറക്കിയിരിക്കുന്നത്. ഫിൻമെറ്റ് ഡിഎംസിസിയുടെയും വലോരം എന്ന മറ്റൊരു സ്ഥാപനത്തിൻെറയും സഹായത്തോടെയാണ് 24 ക്യാരറ്റ് സ്വർണ നോട്ട് ഇറക്കിയത്. 0.1 ഗ്രാമുള്ള 24 ക്യാരറ്റ് സ്വർണത്തിൽ നിർമിച്ച നോട്ടാണിത്. ഇങ്ങനെ ഇറക്കിയിരിക്കുന്ന എല്ലാ നോട്ടുകളിലും ഒരു പ്രത്യേക സീരിയൽ നമ്പറുമാണ് ഉള്ളത്. അതിനാൽ തന്നെ ഇത് കാലം പോവുമ്പോഴും ഒരു സ്മരണികയായി സൂക്ഷിക്കപ്പെടുമെന്നാണ് ജ്വല്ലറി ഉടമ കരുതുന്നത്.
advertisement

“ദുബായിലെ ആദ്യത്തെ 24 ക്യാരറ്റ് സ്വർണനോട്ട് പുറത്തിറക്കുന്ന വിവരം ഞങ്ങൾ വലിയ സന്തോഷത്തോടെ അറിയിക്കുകയാണ്. സ്വർണാഭരണ നിർമാണത്തിലുള്ള നമ്മുടെ പാരമ്പര്യവും ഈ മേഖലയിൽ നമ്മൾ ഉണ്ടാക്കിയ നൂതന ചുവടുവെപ്പുകൾക്കും ഒരു സ്മരണിക എന്ന നിലയിലാണ് ഈ സ്വർണ നോട്ട് ഇറക്കിയിരിക്കുന്നത്. ദുബായിലുള്ളവർക്കും ഇവിടെ വരുന്ന അതിഥികൾക്കും ഏറെ അഭിമാനം നൽകുന്നതായിരിക്കും ഈ സ്വർണനോട്ടെന്ന് ഞങ്ങൾ കരുതുന്നു,” നോട്ട് പുറത്തിറക്കി കൊണ്ട് ദിയാൻ ജ്വല്ലറി സ്ഥാപകൻ രാഹുൽ സാഗർ പറഞ്ഞു.

Also read-ഈ ദുബായ് ഫാൻസി മൊബൈൽ നമ്പറിന് ലേലത്തിൽ 7 കോടി രൂപ

advertisement

ഇൻസ്റ്റഗ്രാമിൽ ഇത് സംബന്ധിച്ച് രാഹുൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇതിനോടകം 33 മില്യൺ ആളുകൾ ഈ പോസ്റ്റ് കണ്ട് കഴിഞ്ഞു. 159 യഉഎഇ ദിർഹം അഥവാ 3406 രൂപയാണ് ഒരു നോട്ടിന് യഥാർഥത്തിൽ വില വരുന്നത്. നോട്ടിൽ ദുബായിലെ പ്രധാന കെട്ടിടങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ സാധുതയുള്ള നോട്ടുകളല്ല ഇത്. സ്മരണിക എന്ന നിലയിൽ മാത്രമാണ് ഇത് പരിഗണിക്കപ്പെടുക.

“ഇതിൻെറ വിലയ്ക്കപ്പുറം ഈ സ്വർണനോട്ട് നമ്മുടെ സാഹോദര്യത്തിൻെറയും ബന്ധങ്ങളുടെയും ഊഷ്മളത നിലനിർത്തുന്ന ഒരു സ്മരണികയായാണ് കണക്കാക്കപ്പെടുന്നത്,” രാഹുൽ സാഗർ വിശദീകരിച്ചു. “കാലം മുന്നോട്ട് പോവുന്നതിന് അനുസരിച്ച് നിറം മങ്ങുന്ന മറ്റ് സമ്മാനങ്ങൾ പോലെയല്ല ഈ സ്വർണ നോട്ട്. എത്ര കാലം കഴിഞ്ഞാലും എത്ര തലമുറകൾ കൈമാറിയാലും തിളക്കത്തോടെ തന്നെ ഇത് നിലനിൽക്കും,” അദ്ദേഹം വ്യക്തമാക്കി.

advertisement

ഈ നോട്ടിൽ നിന്ന് 0.01 ഗ്രാമുള്ള സ്വർണം വേർതിരിച്ച് എടുക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ ഗോൾഡ് പ്ലേറ്റഡ് നോട്ടുകളിൽ നിന്ന് ഇങ്ങനെ വേർതിരിച്ചെടുക്കാൻ എളുപ്പമല്ലെന്ന് രാഹുൽ പറയുന്നു. 0.1 ഗ്രാം സ്വർണമൊന്നും സാധാരണഗതിയിൽ ഇത്തരം നോട്ടുകളിൽ ഉണ്ടാവാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുവനീർ നോട്ടെന്ന നിലയിൽ ഇതിന് ആവശ്യക്കാർ ഏറെയുണ്ടാവുമെന്നാണ് ജ്വല്ലറിക്കാർ കരുതുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നോട്ട് നിർമ്മിച്ചിരിക്കുന്നത്. നോട്ട് നിർമ്മിച്ചിരിക്കുന്ന രീതിയും രാഹുൽ സാഗർ തൻെറ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ ആദ്യത്തെ 24 കാരറ്റ് സ്വർണനോട്ട് പുറത്തിറക്കി ജ്വല്ലറി ഉടമ
Open in App
Home
Video
Impact Shorts
Web Stories