2026ല്‍ ദുബായില്‍ എയര്‍ ടാക്‌സി സര്‍വീസ് അവതരിപ്പിക്കുന്നതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുമായും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറുമായും ഫെബ്രുവരിയില്‍ ജോബി ഏവിയേഷന്‍ കരാര്‍ ഒപ്പിട്ടിരുന്നു.
ദുബായില്‍ എയര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ആറ് വര്‍ഷത്തെ അനുമതിയാണ് ജോബി ഏവിയേന് ലഭിച്ചിരിക്കുന്നത്. വെര്‍ട്ടിപോര്‍ട്ട് ശൃംഖലകളുടെ രൂപകല്‍പ്പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവയ്ക്കുള്ള അനുമതിയാണ് സ്‌കൈപോര്‍ട്‌സിന് നല്‍കിയിരിക്കുന്നത്.
advertisement
പദ്ധതി നടപ്പാകുന്നതോടെ വാണിജ്യ ഇലക്ട്രിക് ഏരിയല്‍ ടാക്സി സേവനത്തിനും വെര്‍ട്ടിപോര്‍ട്ട് നെറ്റ്‌വര്‍ക്കിനും തുടക്കമിടുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. തുടക്കത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പാം ജുമൈറ, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന എന്നിവയുടെ സമീപത്തായി നാല് വെര്‍ട്ടിപോര്‍ട്ടുകളായിരിക്കും സ്ഥാപിക്കുക. സ്‌കൈപോര്‍ട്ടിന്റെ വെര്‍ട്ടിപോര്‍ട്ടുകള്‍ വിമാന യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത്.