TRENDING:

ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കും; ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി

Last Updated:

ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: അന്തരിച്ച പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കും.  ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു.
advertisement

ജന്‍മനാടായ വയനാട്ടിലാകും സംസ്ക്കാരം. വിമാനസര്‍വീസുകള്‍ക്ക് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്.

You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു [NEWS]

advertisement

ഏപ്രിൽ 23 നാണ് ജോയ് അറയ്ക്കൽ അന്തരിച്ചത്. മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ജോയി അറയ്ക്കല്‍ ഒരു വര്‍ഷം മുമ്പ് മാനന്തവാടി ടൗണില്‍ നിര്‍മ്മിച്ച ' അറയ്ക്കല്‍ പാലസ്' എന്ന വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണെന്ന വിശേഷണം നേടിയതാണ്. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി. പിതാവ് ഉലഹന്നാന്‍.

ഒന്നുമില്ലായ്മയിൽനിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ് അറയ്ക്കൽ. യു.എ.ഇ.യിലും ഇതര ജി.സി.സി. രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്.

advertisement

തൊണ്ണൂറുകളിലാണ് സന്ദർശകവിസയിൽ ജോയ് ദുബായിലെത്തയത്. എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാർ ട്രാൻസ്പോർട്ടിങ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ഗൾഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2,000 ദിർഹമായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് അതേ കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി. തുടർന്ന് ആബലോൺ ട്രാൻസ്പോർട്ട് എന്ന കമ്പനിയിലെ പങ്കാളിയായി.

2003 മുതൽ 2008 വരെ ‘ആബാലോണിൽ’ പ്രവർത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്‌സ് എന്ന എണ്ണക്കമ്പനി ആരംഭിക്കുന്നത്. ട്രോട്ടേഴ്‌സിൽനിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. ബിൽഡ് മാക്സ് എന്ന മറ്റൊരു സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഷാർജ ഹംറിയ ഫ്രീസോണിൽ വൻകിട റിഫൈനറി പ്രോജക്ട് അവസാന ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് ജോയിയുടെ മരണം. ദുബായിൽ സ്വന്തമായി എണ്ണക്കപ്പലുകളും അറയ്ക്കൽ ജോയിയുടെ ഉടമസ്ഥതയിലുണ്ട്.

advertisement

മാനന്തവാടിയിൽ ഏഴേക്കറോളം സ്ഥലത്ത് 45,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിച്ച അറയ്ക്കൽ പാലസ് കേരളത്തിലെ ഏറ്റവുംവലിയ വീടുകളിൽ ഒന്നാണ്. വയനാട്ടിൽമാത്രം 400 ഏക്കറോളം ഭൂമിയുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കും; ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി
Open in App
Home
Video
Impact Shorts
Web Stories