വിമാനത്താവളങ്ങളിലെ പ്രാഥമിക സ്ക്രീനിങ്ങിനു ശേഷം ആന്റിബോഡി ടെസ്റ്റ് നടത്താനാണു ധാരണ. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തും.ഭൂരിഭാഗം രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കുറവാണെന്നു കണ്ട സാഹചര്യത്തില്‍ തെര്‍മല്‍ ഗണ്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക പരിശോധന കൊണ്ടു കാര്യമില്ലെന്ന അഭിപ്രായമാണ് സമിതിക്കുള്ളത്. ഈ സാഹചര്യത്തില്‍ ആന്റിബോഡി ടെസ്റ്റ് എങ്കിലും നടത്താനുള്ള സൗകര്യമൊരുക്കണം.
5 ലക്ഷത്തോളം പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ എല്ലാവര്ക്കും പരിശോധന നടത്താനുള്ള കിറ്റുകള്‍ ഒരുക്കുകയെന്നതു വെല്ലുവിളിയാണ്. 2 ലക്ഷം കിറ്റുകള്‍ ഉടന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൂടുതലുണ്ടെങ്കില്‍ പിസിആര്‍ പരിശോധനയുംം കൂട്ടേണ്ടിവരും. ഇതിനുള്ള ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റുകളും വേണ്ടത്ര ഇല്ല.
പ്രവാസികളുടെ ക്വാറന്റീന് ഉള്‍പ്പെടെ ഏകോപിപ്പിക്കുന്ന നടപടികള്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നേതൃത്വം നല്‍കും. 4 രാജ്യാന്തര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാന്‍ ഡിഐജിമാര്‍ക്കാണു ചുമതല.
രോഗം സംശയിക്കുന്നവരെ സര്‍ക്കാരിന്റെ ക്വാറന്റീന് കേന്ദ്രങ്ങളിലാണു താമസിപ്പിക്കുന്നത്. ഇവരുടെ ലഗേജ് സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ എത്തിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ വീടുകളില്‍ എത്തിച്ചു ക്വാറന്റീനില്‍ പാര്‍പ്പിക്കും
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.