തയ്യിൽ കേരള പ്രീമിയർ ലീഗ് (കെപിഎൽ-ദുബായ്) ടി 20 ടൂർണമെന്റിന്റെ ഡയറക്ടറായിരുന്നു. അതിസമ്പന്നർ താമസിക്കുന്ന ദുബായിലെ മെഡോസിലാണ് തയ്യിലും താമസിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ ഷാർജയിലേക്ക് പോകുന്നതിനിടെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 'ഷാർജ ടവറിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹത്തെ അൽ കാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
Related News:ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്ന് ദുബായ് പൊലീസ്; വ്യവസായി മരിച്ചത് കെട്ടിടത്തിൽ നിന്നു ചാടി [NEWS]സാധാരണക്കാരനിൽ നിന്നും ശതകോടീശ്വരനായ ജോയ് അറയ്ക്കൽ; ഓർമയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ [NEWS] ഗജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേക്ക് പറക്കാൻ അനുമതി; യുഎഇ ലോക്ക്ഡൗൺ കാലത്ത് ഇതാദ്യം [NEWS]
advertisement
മൃതദേഹം ഫോറൻസിക് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ യുഎഇയിൽ ആത്മഹത്യ ചെയ്ത രണ്ടാമത്തെ കേരള വ്യവസായിയാണ് തയ്യിൽ. ഏപ്രിലിൽ ജോയ് അറയ്ക്കലും സമാനമായ രീതിയിലാണ് മരിച്ചത്.