സാധാരണക്കാരനിൽ നിന്നും ശതകോടീശ്വരനായ ജോയ് അറയ്ക്കൽ; ഓർമയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാർ ട്രാൻസ്പോർട്ടിങ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ഗൾഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തോടെ വിടവാങ്ങിയത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ. ദുബായില്‍ അന്തരിച്ച ജോയിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ചാർട്ടേഡ് വിമാനത്തിലീകും മൃതദേഹം എത്തിക്കുക.
വയനാട്ടില്‍ ജനിച്ച്, യുഎഇയില്‍ അക്കൗണ്ടന്റായി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം വിസ്മയകരമാണ്. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്ന വിളിപ്പേരും സമ്പാദിച്ചു.
You may also like:ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കും; ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു [NEWS]
40000 ചതുരശ്രയടിയിലാണ് മാനന്തവാടിയിൽ അറയ്ക്കൽ പാലസ് എന്ന വീട് ജോയി നിർമ്മിച്ചത്. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം ഇവിടേക്ക് താമസമായത്.
advertisement
ഒന്നുമില്ലായ്മയിൽനിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ് അറയ്ക്കൽ. യു.എ.ഇ.യിലും ഇതര ജി.സി.സി. രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്.
തൊണ്ണൂറുകളിലാണ് സന്ദർശകവിസയിൽ ജോയ് ദുബായിലെത്തയത്. എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാർ ട്രാൻസ്പോർട്ടിങ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ഗൾഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2,000 ദിർഹമായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് അതേ കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി. തുടർന്ന് ആബലോൺ ട്രാൻസ്പോർട്ട് എന്ന കമ്പനിയിലെ പങ്കാളിയായി.2003 മുതൽ 2008 വരെ ‘ആബാലോണിൽ’ പ്രവർത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്‌സ് എന്ന എണ്ണക്കമ്പനി ആരംഭിക്കുന്നത്. ട്രോട്ടേഴ്‌സിൽനിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. ബിൽഡ് മാക്സ് എന്ന മറ്റൊരു സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഷാർജ ഹംറിയ ഫ്രീസോണിൽ വൻകിട റിഫൈനറി പ്രോജക്ട് അവസാന ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് ജോയിയുടെ മരണം. ദുബായിൽ സ്വന്തമായി എണ്ണക്കപ്പലുകളും അറയ്ക്കൽ ജോയിയുടെ ഉടമസ്ഥതയിലുണ്ട്.
advertisement
Location :
First Published :
April 29, 2020 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സാധാരണക്കാരനിൽ നിന്നും ശതകോടീശ്വരനായ ജോയ് അറയ്ക്കൽ; ഓർമയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ