സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രാജ്യത്തിനകത്തും ശമ്പളം കൊടുക്കുന്ന സ്ഥാപനമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളും പ്രതികരണം അർഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു.
Also Read- തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു
സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
advertisement
ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സിഎം രവീന്ദ്രനോട് പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്‍റെ ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു.