അപകടം ഉണ്ടായ ഉടൻ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിഞ്ചു ജോസഫിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല് വയസുള്ള മകളും നാട്ടിലാണ്. മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ് മൃതദേഹത്തെ അനുഗമിക്കും.
ഫുട്ബോൾ കളിക്കുന്നതിനിടെ അബുദാബിയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്. പടിഞ്ഞാറെമാടില്‍ എ.കെ രാജുവിന്റെയും ടി.വി പ്രിയയുടെയും മകനാണ് അനന്തുരാജ്.
advertisement
ബീച്ചില്‍ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുദാബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രീയല്‍ കമ്പനിയിലെ മെഷീൻ ഓപ്പറേറ്ററായിരുന്നു. ഏതാനും മാസം മുന്‍പ് നാട്ടിലെത്തിയ അനന്ദുരാജിന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു. അതിനു ശേഷമാണു ജോലി സ്ഥലത്തേക്കു മടങ്ങിയെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാവിലെ നാട്ടിലെത്തിച്ച മൃതദേഹം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. ആതിര രാജുവാണ് അനന്തുവിന്‍റെ സഹോദരി.
നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് മലയാളി യുവാവ് സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ
നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. കൊല്ലം അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സുധീഷിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് ദിവസംമുന്‍പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച്പ്പോൾ ഉടന്‍ നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. സുധീഷിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവർത്തകർ.
Also Read- പെരുന്നാള്‍ അവധി ആഘോഷത്തിനായി പോകവെ അപകടം; ഒമാനില്‍ മലയാളി നഴ്സ് മരിച്ചു
സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലയാളി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതില്‍ കുമാരന്‍റെ മകന്‍ രജിത്ത് എന്ന് വിളിക്കുന്ന രാജീവ് (41) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയില്‍ ഖമീസ് മുശൈത്തില്‍ മരിച്ചത്. രജിത്ത് ഓടിച്ചിരുന്ന ട്രൈലർ അപകടത്തില്‍പ്പെടുകയായിരുന്നു.
സന്ധ്യയാണ് രജിത്തിന്‍റെ ഭാര്യ. ലോട്ടസ് മകളാണ്. മൃതദ്ദേഹം അഹദ് റുഫൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്തത്തില്‍ പുരോഗമിക്കുകയാണ്.