TRENDING:

Gulf News | നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് മലയാളി യുവാവ് സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ

Last Updated:

നാല് ദിവസംമുന്‍പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച്പ്പോൾ ഉടന്‍ നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നയാളെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദമാം: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. കൊല്ലം അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
Sudheesh
Sudheesh
advertisement

രണ്ടു വര്‍ഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സുധീഷിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് ദിവസംമുന്‍പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച്പ്പോൾ ഉടന്‍ നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. സുധീഷിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവർത്തകർ.

Gulf News | സൗദിയിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലയാളി വാഹനാപകടത്തിൽ മരിച്ചു

advertisement

സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലയാളി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതില്‍ കുമാരന്‍റെ മകന്‍ രജിത്ത് എന്ന് വിളിക്കുന്ന രാജീവ് (41) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയില്‍ ഖമീസ് മുശൈത്തില്‍ മരിച്ചത്. രജിത്ത് ഓടിച്ചിരുന്ന ട്രൈലർ അപകടത്തില്‍പ്പെടുകയായിരുന്നു.

സന്ധ്യയാണ് രജിത്തിന്‍റെ ഭാര്യ. ലോട്ടസ് മകളാണ്. മൃതദ്ദേഹം അഹദ് റുഫൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്തത്തില്‍ പുരോഗമിക്കുകയാണ്.

advertisement

സൗദിയിൽ ബസ് മറിഞ്ഞ് എട്ടു മരണം; നിരവധിപ്പേർക്ക് പരിക്ക്

സൗദിയിൽ ബസ് മറിഞ്ഞ് എട്ടു മരണം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജിദ്ദ-മദീന റോഡിൽ മദീനക്കെത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് ഹിജർ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read- പെരുന്നാള്‍ അവധി ആഘോഷത്തിനായി പോകവെ അപകടം; ഒമാനില്‍ മലയാളി നഴ്സ് മരിച്ചു

advertisement

വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Gulf News | നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് മലയാളി യുവാവ് സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories