കഫേയിൽ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾതന്നെ പോലീസ് യുവാക്കൾക്കെതിരെ നടപടിയെടുത്തതായി ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു. “ദുബായ് പോലീസിന്റെ ക്രിമിനൽ ഡാറ്റ അനാലിസിസ് സെന്റർ വീഡിയോയിലെ യുവാവിനെയും വീഡിയോ റെക്കോർഡുചെയ്‌ത് ഓൺലൈനിൽ പോസ്റ്റുചെയ്‌ത വ്യക്തിയെയും ഉടൻ തിരിച്ചറിഞ്ഞു,” ബ്രിഗ്. അൽ ജല്ലഫ് വിശദീകരിച്ചു.
advertisement
യുഎഇ പീനൽ കോഡിലെ ആർട്ടിക്കിൾ (358) അനുസരിച്ച് പരസ്യമായി അധിക്ഷേപകരവും നിന്ദ്യവുമായ പ്രവൃത്തി ചെയ്യുന്നവർ കുറഞ്ഞത് ആറുമാസത്തേക്ക് തടവുശിക്ഷ ലഭിക്കും. കൂടാതെ 500,000 മുതൽ 1,000,000 ദിർഹം വരെ പിഴയും ലഭിച്ചേക്കാം.
You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]
കോവിഡ്-19 പ്രോട്ടോകോൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ദുബായ് മുൻസിപാലിറ്റിയും ടൂറിസം, വാണിജ്യ വിപണന വകുപ്പും കഫേയ്ക്ക് പിഴ ഒടുക്കി. സാമ്പത്തിക വികസന വകുപ്പുമായി (ഡിഇഡി) ഏകോപിപ്പിച്ചാണ് ദുബായ് പോലീസ് നടപടിക്രമങ്ങൾ സ്വീകരിച്ചത്.
