ഇന്റർഫേസ് /വാർത്ത /Film / 'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ

'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ

ജഗതി ശ്രീകുമാർ വിവാഹവേളയിൽ

ജഗതി ശ്രീകുമാർ വിവാഹവേളയിൽ

'നീയെൻ സർഗസൗന്ദര്യമേ' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നൽകിയത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ഹാസ്യനടനാണ് ജഗതി ശ്രീകുമാർ. മലയാളികളുടെ പ്രിയനടൻ ഇന്ന് വിവാഹവാർഷികം ആഘോഷിക്കുകയാണ്. മകൾ പാർവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 'ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ' - എന്നാണ് ആശംസ അറിയിച്ച് കൊണ്ട് പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.

അച്ഛന്റെയും അമ്മയുടെയും വിവാഹചിത്രങ്ങൾ മുതൽ ഇന്നുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോയ്ക്ക് ഒപ്പമാണ് ആശംസാക്കുറിപ്പും പങ്കുവെച്ചത്. 'നീയെൻ സർഗസൗന്ദര്യമേ' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നൽകിയത്.

1984ലാണ് ശോഭയെ ജഗതി ശ്രീകുമാർ വിവാഹം കഴിച്ചത്. പ്രമുഖ നാടകാചാര്യൻ ആയിരുന്ന പരേതനായ ജഗതി എൻ.കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മകനായാണ് ജനനം. അച്ഛന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ അദ്ദേഹം 1973 മുതൽ മലയാള സിനിമയിൽ സജീവമായി. ആദ്യം നടി മല്ലികയെ ആയിരുന്നു വിവാഹം കഴിച്ചതെങ്കിലും പിന്നീട് ബന്ധം വേർപിരിയുകയായിരുന്നു.

You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]

2012 മാർച്ചിൽ സംഭവിച്ച വാഹനാപകടത്തെ തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിൽ തന്നെയായിരുന്നു. വാഹനാപകടം ഉണ്ടാക്കിയ മുറിവുകളിൽ നിന്ന് പതിയെ പതിയെ സുഖം പ്രാപിച്ച് വരികയാണ് അദ്ദേഹം ഇപ്പോൾ. എപ്പോഴും തുണയായി ഭാര്യ ശോഭ മുഴുവൻ സമയവും അടുത്തുണ്ട്. നാലുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള നടൻ കൂടിയാണ് ജഗതി ശ്രീകുമാർ.

First published:

Tags: Jagathy sreekumar, Jagathy Sreekumar back to acting, Jagathy Sreekumar Birthday, Jagathy Sreekumar family