TRENDING:

നബിദിനം ഒക്ടോബർ ഒൻപത് ഞായറാഴ്ച്ച; ഒമാനിൽ പൊതു അവധി; UAE യിൽ സ്വകാര്യമേഖലയ്ക്ക് അവധി

Last Updated:

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നബിദിനം പ്രമാണിച്ച് ഒക്ടോബർ ഒൻപത് ഞായറാഴ്ച്ച ഒമാനിൽ പൊതുഅവധി. റബിഉൽ അവ്വൽ 12നാണ് നബിദിനം. ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
advertisement

ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. യുഎഇയിൽ ഇന്നാണ് റബിഉൽ അവ്വൽ ഒന്ന്.

Also Read- അഞ്ചു വയസുകാരൻ കളിക്കുന്നതിനിടെ 13ാം നിലയിലെ ജനലില്‍ കുടുങ്ങി; രക്ഷകനായി വാച്ച്മാൻ

സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റബീഉൽ അവ്വൽ ഒന്ന് നാളെയും (ബുധൻ) അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12, ഒക്ടോബർ ഒൻപത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി എന്നിവർ അറിയിച്ചു.

advertisement

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം ആയി ആചരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
നബിദിനം ഒക്ടോബർ ഒൻപത് ഞായറാഴ്ച്ച; ഒമാനിൽ പൊതു അവധി; UAE യിൽ സ്വകാര്യമേഖലയ്ക്ക് അവധി
Open in App
Home
Video
Impact Shorts
Web Stories