TRENDING:

New UAE visas | 25 വയസ് വരെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം; ​യുഎഇ ഗ്രീൻ, ഗോൾഡൻ വിസകളിലും മാറ്റം

Last Updated:

പുതിയ വിസാ മാറ്റങ്ങളെക്കുറിച്ച് വിശമായി മനസിലാക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിപുലീകരിച്ച ഗോൾഡൻ വിസ (Golden Visa) സ്കീം, അഞ്ച് വർഷത്തെ പുതിയ ഗ്രീൻ റെസിഡൻസി (Green residency), മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ (multiple-entry tourist visa), ജോബ് ഹണ്ടിംഗ് എൻട്രി പെർമിറ്റുകൾ (job hunting entry permits ) എന്നിവയെല്ലാം അടുത്ത മാസം യുഎയിൽ (UAE) പ്രാബല്യത്തിൽ വരികയാണ്. പുതിയ മാറ്റങ്ങൾ യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും വലിയ തോതിൽ പ്രയോജനം ചെയ്യും. യുഎഇയെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്ന മാറ്റങ്ങൾ കൂടിയാകുമിവ.
advertisement

ഏപ്രിൽ പകുതിയോടെ പ്രഖ്യാപിച്ച യുഎഇ കാബിനറ്റ് തീരുമാനമനുസരിച്ച, എൻട്രി, റെസിഡൻസ് നിയമങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ മാറ്റങ്ങളെല്ലാം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

പുതിയ വിസാ മാറ്റങ്ങളെക്കുറിച്ച് വിശമായി മനസിലാക്കാം.

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ (Multi-entry tourist visa): അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. ഈ വിസ ഉള്ളവർക്ക് 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സാധിക്കും. 90 ദിവസത്തേക്ക് കൂടി ഈ വിസയുടെ കാലാവധി നീട്ടാം. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം യുഎയിൽ താമസിക്കാം. വിസക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ (14,700 ദിർഹം) ബാങ്ക് ബാലൻസോ അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസോ ഉണ്ടായിരിക്കണം.

advertisement

also Read : സമയനിഷ്ഠ; സ്വന്തമായി പഠിച്ച് JEE Main 100 ശതമാനം മാർക്ക് നേടിയ വിജയരഹസ്യം

ബിസിനസ് വിസ (Business visa): നിക്ഷേപകർക്കും സംരംഭകർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം. സ്പോൺസറുടെടോ ആതിഥേയന്റെയോ ആവശ്യവുമില്ല.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനുള്ള വിസ (Visa to visit relatives/friends): യുഎഇ പൗരന്റെയോ രാജ്യത്തെ താമസക്കാരന്റെയോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഈ വിസ ലഭിക്കാനും സ്പോൺസറുടെടോ ആതിഥേയന്റെയോ ആവശ്യമില്ല.

advertisement

see also: സ്ലിപ്പ്-ഓണ്‍ മുതല്‍ ലോഫേഴ്‌സ് വരെ; പുരുഷന്മാര്‍ക്കു വേണ്ടിയുള്ള അഞ്ച് തരം ഷൂസുകള്‍

താത്കാലിക തൊഴിൽ വിസ (Temporary work visa): പ്രൊബേഷൻ അല്ലെങ്കിൽ പ്രോജക്ട് അധിഷ്ഠിത ജോലി പോലെയുള്ള താൽകാലിക തൊഴിലിനായി എത്തേണ്ടവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ താൽകാലിക തൊഴിൽ കരാറും തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തും ഫിറ്റ്നസ് തെളിവും സമർപ്പിക്കണം.

പഠനത്തിനും പരിശീലനത്തിനുമുള്ള വിസ (Visa for study/training): വിവിധ പഠന കോഴ്സുകൾ, പരിശീലനങ്ങൾ,, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിലൊക്കെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ വിസ. പൊതു-സ്വകാര്യ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കും ഈ വിസ സ്പോൺസർ ചെയ്യാം.

advertisement

ഫാമിലി വിസ (Family visa): 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ മാതാപിതാക്കൾക്ക് ഇതുവരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ മാറ്റങ്ങൾ നടപ്പിലാകുമ്പോൾ, 25 വയസ്സ് വരെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. പുതിയ വിസാ നിയമം അനുസരിച്ച്, അവിവാഹിതരായ പെൺമക്കളെ അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാം.

തൊഴിൽ വിസ (Job visa): തൊഴിൽ വിസക്കും ഒരു സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടിയവർക്കോ തത്തുല്യരായ ബിരുദധാരികൾക്കോ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ ശേഷി പട്ടികയിൽ പെട്ടവർക്കോ ഈ വിസ ലഭിക്കും.

advertisement

ഗ്രീൻ വിസ (Green visa): ഒരു സ്പോൺസറുടെയോ തൊഴിലുടമയുടെയോ സാക്ഷ്യപത്രം ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാൻ അനുവദിക്കുന്നതാണ് അഞ്ച് വർഷത്തെ ഗ്രീന്‍ വിസ. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കെല്ലാം ഈ വിസ ലഭിക്കും. ഒരു ബാച്ചിലേഴ്സ് ബിരുദം, അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത, കുറഞ്ഞത് 15,000 ദിർഹം ശമ്പളം എന്നിവയും ഉണ്ടായിരിക്കണം

ഗോൾഡൻ വിസകൾ (Golden Visas): ദീർഘകാലത്തേക്ക് രാജ്യത്തെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കുമായാണ് യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പ്, ശാസ്ത്രജ്ഞർ, അസാധാരണ പ്രതിഭ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള ഗോൾഡൻ വിസകള്‍ ലഭ്യമാണ്.

താഴെപ്പറയുന്ന വിഭാ​ഗങ്ങളിൽ പെടുന്നവർക്ക് അനുയോജ്യമായ ​ഗോൾഡൻ വിസക്കായി അപേക്ഷിക്കാവുന്നതാണ്.

റിയൽ എസ്റ്റേറ്റ് (Real estate): വിസയ്ക്ക് യോഗ്യത നേടുന്നതിന് റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 2 ദശലക്ഷം ദിർഹം നിക്ഷേപം ആവശ്യമാണ്. മോർട്ട്ഗേജ്, ഓഫ് പ്ലാൻ പ്രോപ്പർട്ടികൾ എന്നിങ്ങനെയുള്ള വസ്തു വാങ്ങുന്ന നിക്ഷേപകർക്ക് അവരുടെ മൊത്തം നിക്ഷേപം 2 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആണെങ്കിൽ വിസ ലഭിക്കും.

സ്റ്റാർട്ടപ്പുകൾ (Startups): സംരംഭകർക്ക് യുഎഇയിൽ ഇപ്പോൾ മൂന്ന് തരത്തിൽ ഗോൾഡൻ വിസ ലഭിക്കും. (1) സ്റ്റാർട്ടപ്പ് യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ (2) സ്റ്റാർട്ടപ്പ് എസ്എംഇയുടെ കീഴിലാണെങ്കിൽ (3) വാർഷിക വരുമാനം 1 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആണെങ്കിൽ.

ശാസ്ത്രജ്ഞർ (Scientists): എമിറേറ്റ്‌സ് സയൻസ് കൗൺസിലിന്റെ ശുപാർശ, ലൈഫ് സയൻസ്, നാച്ചുറൽ സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും ഉന്നത സർവകലാശാലയിൽ നിന്നുള്ള പിഎച്ച്ഡി, അല്ലെങ്കിൽ ബിരുദാനന്തര ബിരുദം എന്നിവ ഉണ്ടെങ്കിലോ തങ്ങളുടെ പ്രവർത്തന മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച ആളുകൾക്കോ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

അസാധാരണ പ്രതിഭ (Exceptional talent): കല, സംസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി, കായികം, കണ്ടുപിടിത്തങ്ങൾ, ആരോ​ഗ്യം, നിയമം എന്നീ മേഖലകളിൽ അസാധാരണ കഴിവു തെളിയിച്ചവർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശ കത്തോ അംഗീകാരമോ ആവശ്യമാണ്.

വിദഗ്ധ തൊഴിലാളികൾ (Skilled workers): അപേക്ഷകന് ബാച്ചിലേഴ്സ് ബിരുദം, സാധുതയുള്ള തൊഴിൽ കരാർ എന്നിവ ഉണ്ടായിരിക്കണം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നിർവചിച്ചിരിക്കുന്ന തൊഴിൽ തലത്തിൽ പെടുന്നവർ ആയിരിക്കണം. പ്രതിമാസം കുറഞ്ഞത് 30,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം.

വിദ്യാർത്ഥികൾ (Students): യുഎഇ സെക്കൻഡറി സ്‌കൂളുകളിലും സർവ്വകലാശാലകളിലും ഉയർന്ന സ്‌കോറുകൾ നേടിയ, അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മികച്ച 100 യൂണിവേഴ്‌സിറ്റികളിൽ ഉൾപ്പെടുന്ന, അസാധാരണ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
New UAE visas | 25 വയസ് വരെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം; ​യുഎഇ ഗ്രീൻ, ഗോൾഡൻ വിസകളിലും മാറ്റം
Open in App
Home
Video
Impact Shorts
Web Stories