Career | സമയനിഷ്ഠ; സ്വന്തമായി പഠിച്ച് JEE Main 100 ശതമാനം മാർക്ക് നേടിയ വിജയരഹസ്യം

Last Updated:

പരീക്ഷയെക്കുറിച്ചോർത്ത് പേടിക്കരുതെന്നും പഠനത്തിന്‌ ഇടയിൽ ചെറിയ ഇടവേളകള്‍ എടുക്കണമെന്നും ധീരജ് പറയുന്നു.

ജെഇഇ മെയിന്‍ 2022 (JEE Main 2022) പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 24 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് തെലങ്കാനയില്‍ (Telangana) നിന്നുള്ള ധീരജ് കുരുകുന്ദ (Dheeraj Kurukunda). മറ്റ് പല വിദ്യാർത്ഥികളെയും പോലെ ധീരജിന് തന്റെ പരീക്ഷാ ഫലം ഒരു അത്ഭുതമായി തോന്നിയില്ല. പരീക്ഷയില്‍ (Exam) മികച്ച വിജയം നേടാനാകുമെന്ന ഉറച്ച വിശ്വാസം ഈ 17കാരന് ഉണ്ടായിരുന്നു. പരീക്ഷാ ഫലം വന്നപ്പോഴുള്ള ധീരജിന്റെ പ്രതികരണവും അത് തന്നെയായിരുന്നു.
പരീക്ഷക്ക്‌ വേണ്ടി ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്തിരുന്നു, അതിനാല്‍ തന്നെ മികച്ച വിജയം നേടാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് ധീരജ് പറയുന്നു. കോച്ചിംഗ് ക്ലാസുകൾക്കും മറ്റും പോകാതെ സ്വന്തമായാണ് ധീരജ് പഠിച്ചിരുന്നത്.
സ്വന്തമായി പഠിക്കുന്നതിലാണ് തനിക്ക് ആത്മവിശ്വാസമുള്ളതെന്നും ദിവസവും എട്ട് മണിക്കൂര്‍ സമയം പഠനത്തിനായി മാറ്റിവെച്ചിരുന്നെന്നും ധീരജ് പറയുന്നു. മൂന്ന് വിഷയങ്ങള്‍ക്കനുസരിച്ച് ഞാന്‍ എന്റെ ടൈംടേബിള്‍ ക്രമീകരിച്ചു. ഓരോ വിഷയവും പഠിക്കാന്‍ രണ്ട് മണിക്കൂര്‍ വീതം സമയം ചെലവഴിച്ചിരുന്നു. ബാക്കിയുള്ള രണ്ട് മണിക്കൂര്‍ നേരത്തെ പഠിച്ച പാഠങ്ങള്‍ റിവിഷന്‍ ചെയ്യാനാണ് ഉപയോഗിച്ചിരുന്നതെന്നും ധീരജ് പറയുന്നു.
advertisement
അതേസമയം, പരീക്ഷയെക്കുറിച്ചോർത്ത് പേടിക്കരുതെന്നും പഠനത്തിന്‌ ഇടയിൽ ചെറിയ ഇടവേളകള്‍ എടുക്കണമെന്നും ധീരജ് പറയുന്നു.
പഠനത്തില്‍ സമയം കൃത്യമായി മാനേജ്‌ ചെയ്യാൻ ശ്രമിക്കണമെന്നും ധീരജ് പറഞ്ഞു. പരീക്ഷക്ക് തയാറെടുക്കുമ്പോൾ തന്നെ സമയം കൃത്യമായി വിനിയോഗിക്കാന്‍ ശ്രമിക്കണം. ടൈം മാനേജ്മെന്റില്‍ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങളിലും വേണ്ടത്ര സമയമെടുത്ത് ഉത്തരം എഴുതാന്‍ ശ്രമിക്കണമെന്നും ധീരജ് കൂട്ടിച്ചേർത്തു.
advertisement
കോവിഡ് വ്യാപനത്തോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസുകളും വന്നതോടെ സ്വന്തമായി പഠിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു.
അതേസമയം, ജെഇഇ അഡ്വാന്‍സ്ഡിന് തയ്യാറെടുക്കുന്ന ധീരജിന് ബോംബെ ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ആഗ്രഹം. ജെഇഇ മെയിന്‍ സെഷന്‍ 2-ല്‍ ഫിസിക്സില്‍ 99 ശതമാനവും കെമിസ്ട്രിയിലും മാത്തമാറ്റിക്സിലും 100 ശതമാനവും മാര്‍ക്കാണ് ധീരജ് സ്വന്തമാക്കിയത്. തന്റെ പഠനത്തിന് പൂര്‍ണ പിന്തുണ നല്‍കി കുടുംബം എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും ധീരജ് പറയുന്നു.
advertisement
ജെഇഇ പരീക്ഷക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് ബോര്‍ഡ് എക്‌സാമിന് വേണ്ടി തയാറെടുക്കാന്‍ തുടങ്ങിയത്, നാരായണ സ്‌കൂളിലെ വിദ്യാര്‍ത്ഥി കൂടിയായ ധീരജ് പറഞ്ഞു.
അതേസമയം, 2022ലെ ജെഇഇ മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയായ നവ്യ ഹിസാരിയയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 300ല്‍ 300 മാര്‍ക്കും നേടിയാണ് ഹിസാരിയ പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
Career | സമയനിഷ്ഠ; സ്വന്തമായി പഠിച്ച് JEE Main 100 ശതമാനം മാർക്ക് നേടിയ വിജയരഹസ്യം
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement