സന്ദർശനത്തിന് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പരമാവധി 14 ദിവസമാണ് ഒമാനില്‍ താമസിക്കാന്‍ അനുവദിയുള്ളത്. 14 ദിവസത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍, ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ഈടാക്കും. സന്ദര്‍ശകര്‍ 14 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിന് അനുയോജ്യമായ വീസകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസ് നല്‍കി യാത്രക്ക് മുമ്പായി സ്വന്തമാക്കണം.
Also Read പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസുകളും സ്വന്തമാക്കാം: പുതിയ പ്രഖ്യാപനവുമായി ഒമാൻ
advertisement
ഇന്ത്യക്കാര്‍ക്കുള്‍പ്പടെ 27 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഈ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ആസ്‌ത്രേലിയ, യു കെ, ജപ്പാന്‍, ഷെന്‍ഖന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരോ ഈ രാഷ്ട്രങ്ങളിലെ വീസ കൈവശമുള്ളവരോ ആയിരിക്കണം.
സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ളതാകണം. റിട്ടേണ്‍ ട്രാവല്‍ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിവ നിര്‍ബന്ധമാണ്.