യുഎഇയുടെ അഭിമാനമായ മന്ദിരങ്ങൾക്ക് ഒപ്പം ഹിന്ദു ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നന്ദി അറിയിച്ചു. യുഎഇയും ഇന്ത്യയും പുരാതന ബന്ധങ്ങളിൽ പുതിയ അധ്യായം ചേർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അബുദാബിയിലെ ക്ഷേത്രം കേവലം പ്രാര്‍ത്ഥനാ കേന്ദ്രമല്ലെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യക്ക് അമൃത്കാൽ സമയമാണെന്നും പറഞ്ഞു.
advertisement
താൻ ഭാരതത്തിന്റെ പൂജാരിയാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പൂജാരിയെ പോലെയാണ് താനുമെന്ന് സ്വാമിജി പറഞ്ഞു. ''ഞാൻ ഭാരതത്തിന്റെ പൂജാരിയാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങൾ എന്റെ ദൈവങ്ങളാണ്. അയോധ്യയിൽ രാം മന്ദിർ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ അബുദബിയിൽ ക്ഷേത്രം തുറന്നു. രണ്ടിനും സാക്ഷിയാകാൻ കഴിഞ്ഞത് അപൂര്‍വ ഭാഗ്യം. ഒരേ സ്ഥലത്ത് അമ്പലവും പള്ളിയും ഒരുമിച്ചുള്ള ഇടമാണ് യുഎഇ''- മോദി പറഞ്ഞു. ഇന്ത്യക്കാര്‍ക്കായി യുഎഇയിൽ ആശുപത്രി നിര്‍മ്മിക്കാൻ വൈസ് പ്രസിഡന്റ് ഇടം നൽകിയ കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.
വരും നാളുകളിൽ ഭക്തജനങ്ങൾ വലിയതോതിൽ ക്ഷേത്രത്തിലെത്തുമെന്നും ദർശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് യുഎഇയിലേക്ക് വരുന്നവരുടെ എണ്ണവും വർധിപ്പിക്കുമെന്നും ജനങ്ങളുമായുള്ള ബന്ധവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഒരു സുവർണ അധ്യായമാണ് രചിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്, പലരുടെയും സ്വപ്നങ്ങൾ ക്ഷേത്രവുമായും സ്വാമിനാരായണന്റെ അനുഗ്രഹവുമായും ബന്ധപ്പെട്ടിരിക്കുന്നു…” അദ്ദേഹം പറഞ്ഞു.