Also Read- എല്ലാ ശിരോ വസ്ത്രങ്ങളും ബുർഖയാണോ? പലതരം ശിരോവസ്ത്രങ്ങളെ കുറിച്ച് അറിയാം
പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോം ധരിക്കണം. എന്നാൽ വസ്ത്രധാരണത്തിൽ പൊതുവെ മാന്യമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. രാജ്യത്ത് നിരവധി സ്ത്രീകൾ അബയ ധരിക്കുന്നത് തുടരുന്നുണ്ടെങ്കിലും, 2018 ൽ, അബയ ഇനി നിർബന്ധിച്ച് നടപ്പിലാക്കില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു.
എന്താണ് അബയ?
മധ്യ കിഴക്കൻ മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിൽ സ്ത്രീകൾ ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് അബയ. കറുത്ത നിറത്തിലെ അയഞ്ഞ ശിരോ വസ്ത്രം ശരീരം മുഴുവൻ മറയ്ക്കുന്നു. കൈയും തലയും കാലും ഉൾപ്പെടെ മറച്ചിരിക്കും. പരമ്പരാഗതമായി കറുത്ത നിറമാണെങ്കിലും ഇളംനീല, പിങ്ക് നിറങ്ങളിലുള്ള അബയ ധരിക്കുന്നവരുമുണ്ട്.
advertisement
Location :
First Published :
December 19, 2022 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയിൽ മുഖംമുഴുവൻ മറയ്ക്കുന്ന വസ്ത്രം പരീക്ഷാ ഹാളുകളിൽ നിരോധിച്ചു