മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി (എംബിആർഎസ്‌സി) സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ചരിത്രം കുറിച്ച ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്വദേശത്ത് തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദിക്ക് ഉജ്വല വരവേൽപാണ് യുഎഇ നൽകിയത്. ഇന്നലെയാണ് അദ്ദേഹം തിരിച്ചെത്തിയത്. 42 കാരനായ ഡോ.സുൽത്താൻ അൽനെയാദി ഏകദേശം 4,400 മണിക്കൂറാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. സെപ്റ്റംബർ 4 ന് സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സ്യൂളിലാണ് (SpaceX Dragon capsule) അൽനെയാദി ഭൂമിയിലേക്ക് മടങ്ങിയത്. ബഹിരാകാശത്ത് 200-ലധികം പരീക്ഷണങ്ങൾ അദ്ദേഹം നടത്തി.
advertisement
Also read-സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വീസ
പത്തോളം അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുമായും യുഎഇയിലും ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ചോളം സർവകലാശാലകളുമായും സഹകരിച്ചായിരുന്നു പദ്ധതി. സുൽത്താൻ അൽ നെയാദി മുൻപ് ബഹിരാകശത്തു നിന്നു ചെയ്ത ലൈവ് കോൾ വൈറലായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇന്റർനെറ്റിൽ വൈറലായി മാറിയത്. അൽ നെയാദിയുടെ പിതാവും അദ്ദേഹത്തിന്റെ ആറ് മക്കളിൽ രണ്ട് പേരും ഉമ്മുൽ ഖുവൈനിൽ ഒരുക്കിയ ‘എ കോൾ ഫ്രം സ്‌പേസ്’ പരിപാടികളിൽ പങ്കെടുത്തിരുന്നു.
പരിപാടിയിൽ അദ്ദേഹം ബഹിരാകാശ നിലയത്തിൽ നിന്ന് രാഷ്ട്രത്തലവൻമാരോടും ബഹിരാകാശ യാത്രകളെ ഇഷ്ടപ്പെടുന്ന നിരവധി ആളുകളോടും തത്സമയം സംസാരിച്ചു. ഏഴ് എമിറേറ്റുകളിലായി നടന്ന പരിപാടികളിൽ രാജ്യത്തുടനീളമുള്ള 10,000-ത്തിലധികം ആളുകൾ പങ്കെടുത്തിരുന്നു.അൽ നെയാദിയുടെ മക്കളിലൊരാളായ അബ്ദല്ല അച്ഛനോട് ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ് എന്നാണ് ആദ്യം ചോദിച്ചത്. ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലാണ് പങ്കിട്ടത്.
Also read-മൂന്ന് കൂട്ടം പായസവും ഓണസദ്യയും കഴിച്ച് ദുബായ് കിരീടാവകാശി; ഒപ്പം മലയാളികൾക്ക് ഓണാശംസയും
”എനിയ്ക്ക് ഭൂമിയിൽ ഏറ്റവും ഇഷ്ടം നിങ്ങളെയാണ്”, എന്നാണ് അൽ നെയാദി ഇതിന് മറുപടി പറഞ്ഞത്. “എന്നാൽ ബഹിരാകാശത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്നാണ് ചോദിച്ചതെങ്കിൽ, നിങ്ങൾക്കറിയാവുന്നതുപോലെ, ഇവിടെ മൈക്രോഗ്രാവിറ്റിയാണുള്ളത്. നിനക്ക് ഇഷ്ടമുള്ള നിരവധി കാര്യങ്ങൾ ഞങ്ങൾക്ക് ഇവിടെ ചെയ്യാൻ കഴിയും. പറന്ന് നടക്കാം”, എന്ന് പറഞ്ഞ് മൈക്രോഗ്രാവിറ്റി വ്യക്തമാകുന്ന തരത്തിൽ അദ്ദേഹം വായുവിൽ ഭാരമില്ലാത്ത അവസ്ഥയിൽ കീഴ്മേലായി ചലിക്കുന്നതും മകന് കാണിച്ചു കൊടുത്തിരുന്നു.