സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വീസ
- Published by:Sarika KP
- news18-malayalam
Last Updated:
യുഎഇ നൽകിയ അംഗീകാരത്തിന് താരം നന്ദി പറഞ്ഞു.
ദുബായ്: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് താരം വീസ സ്വീകരിച്ചത്. ഇസിഎച് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും സണ്ണി ലിയോണി പത്ത് വർഷ ഗോൾഡൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. യുഎഇ യുടെ അംഗീകാരത്തിന് താരം നന്ദി പ്രകടിപ്പിച്ചു.
മലയാളത്തിലെ നിരവധി താരങ്ങൾക്കും യുഎഇ ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.
Location :
New Delhi,New Delhi,Delhi
First Published :
September 07, 2023 9:07 AM IST